KARNATAKA

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു ചുമതലയേറ്റു

ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ പങ്കെടുത്തു.

നാഗ്പുർ സ്വദേശിയായ ബഖ്രു 1990ൽ ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായി. 2013ൽ ഹൈക്കോടതിയിൽ അഡിഷനൽ ജഡ്ജിയായി. 2024 ഡിസംബർ 5 മുതൽ 2025 ജനുവരി വരെ ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു.

കർണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന വി. കമലേശ്വർ റാവു ഡൽഹി ഹൈക്കോടതിയിലേക്കു സ്ഥലം മാറി പോയതിനു പകരമാണ് ബഖ്രുവിന്റെ നിയമനം.

SUMMARY: Justice Vibhu Bakhru sworn in as new Chief Justice of Karnataka High Court.

WEB DESK

Recent Posts

ചാമരാജനഗറിൽ കടുവക്കെണി കൂട്ടിൽ വനംവകുപ്പ് ജീവനക്കാരെ പൂട്ടിയിട്ട് ഗ്രാമവാസികള്‍

ബെംഗളൂരു: ചാമരാജനഗറിലെ ഗുണ്ടൽപേട്ട് ബൊമ്മലാപുരയിൽ ഏറെ നാളായി ഭീതി വിതച്ച കടുവയെ പിടികൂടാത്തതിനെ തുടർന്ന് ഗ്രാമവാസികൾ വനം ജീവനക്കാരെ കടുവക്കെണി…

7 hours ago

14 കാരി കെട്ടിടത്തിന്റെ ടെറസിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി

ബെംഗളൂരു: മംഗളൂരു ബജിലകെരെയ്ക്ക് സമീപം റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ചാടി 14 കാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബനാറസ്…

8 hours ago

നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളിൽ കയറി; വിദ്യാര്‍ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു. കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ്…

8 hours ago

ജ്വല്ലറി വർക്ക്‌ഷോപ്പിൽ മോഷണം; ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു

ബെംഗളൂരു: ഉഡുപ്പിയില്‍ ജ്വല്ലറി വർക്ക്‌ഷോപ്പിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു. ചിത്തരഞ്ജൻ സർക്കിളിന് സമീപമുള്ള 'വൈഭവ് റിഫൈനർ' എന്ന…

8 hours ago

ഖത്തറില്‍ ഹമാസ് നേതാക്കളെ ലക്ഷ്യംവെച്ച് ഇസ്രയേൽ ആക്രമണം, ദോഹയിൽ നിരവധി സ്ഫോടനങ്ങൾ

ടെൽ അവീവ്: ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി വിവരം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ…

9 hours ago

സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452…

10 hours ago