കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപിയുടെയും സ്മിതാ സുധാകരന്റെയും മകന് സൗരഭ് സുധാകരന് വിവാഹിതനായി. കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി എന്‍ സജീവിന്റെയും എന്‍ എന്‍ ജിന്‍ഷയുടെയും മകള്‍ ഡോ.ശ്രേയ സജീവാണ് വധു.
പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വെച്ചായിരുന്നു വിവാഹം. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ആത്മീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു ന്യൂഡല്‍ഹി പ്രീത് വിഹാറിലുള്ള എന്‍എബിഎച്ച് അക്രെഡിറ്റേഷന്‍ കോഡിനേറ്ററാണ് സൗരഭ്. ഒറ്റപ്പാലം പി കെ ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറാണ് ശ്രേയ.
TAGS : K SUDHAKARAN | SON | MARRIAGE
SUMMARY : K Sudhakaran MP’s son got married
ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…
അഗർത്തല: ത്രിപുര നിയമസഭ സ്പീക്കർ ബിശ്വബന്ധു സെൻ അന്തരിച്ചു. 72 വയസായിരുന്നു. പക്ഷാഘാതത്തിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…
ബെംഗളൂരു: ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തില്‍ വാർഷികോത്സവം സംഘടിപ്പിച്ചു. നടത്തി. ദീപാരാധനക്ക് ശേഷം വൈസ് പ്രസിഡന്റ് എ.വി. മോഹൻദാസ്, സെക്രട്ടറി…
കോഴിക്കോട്: താമരശ്ശേരിയിൽ ഫോണിന്റെ തിരിച്ചടവ് തെറ്റിയതിന് യുവാവിന് ക്രൂരമർദനം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനാണ് (41) വീട്ടിൽ നിന്ന് വിളിച്ചിറക്കി…
കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും അധിക സർവീസുകൾ നടത്തും. വർഷാവസാനത്തെ തിരക്ക് കണക്കിലെടുത്താണ് സർവീസുകൾ ദീർഘിപ്പിക്കുന്നതെന്ന്…
വാഷിംഗ്ടൺ ഡിസി: ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്തിരുന്ന ആയിരക്കണക്കിന് എച്ച്1 ബി വിസ അഭിമുഖങ്ങൾ റദ്ദാക്കിയ യുഎസിന്റെ നടപടിയിൽ…