ഹൊസൂർ: കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം കൈരളി സമാജം ഓഡിറ്റോറിയത്തിൽ നടന്നു. സമാജം പ്രസിഡൻ്റ് ജി. മണി ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി അനിൽ.കെ.നായർ, ട്രഷറർ അനിൽ ദത്ത്, വർക്കിങ്ങ് പ്രസിഡൻ്റ അജീവൻ.കെ.വി എന്നിവർ വിശിഷ്ടാതിഥികളായി. മലയാളം മിഷൻ ചെന്നെ ചാപ്റ്റർ അധ്യാപകൻ ജയരാജൻ മാസ്റ്റർ, ജെന്നി സിബി (ആർട്ടിസ്റ്റ് ) ബാലകുമാർ (ക്രൈസ്റ്റ് കോളേജ്), കൈരളി സമാജം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
നാല് വിഭാഗങ്ങളായി നടന്ന ചിത്രരചനാ മത്സരത്തിൽ 93 കുട്ടികൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഈ മാസം ഇരുപത്തി ഒന്നാം തീയതി നടക്കുന്ന പ്രവേശനോത്സവത്തിൽ നൽകുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
<Br>
TAGS : HOSUR KAIRALI SAMAJAM | MALAYALAM MISSION
SUMMARY : Kairali Samajam Malayalam Mission Hosur region organized a drawing competition
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…