ASSOCIATION NEWS

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന രംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും നൽകിയ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം  എയ്മ കർണാടക ചെയർപേഴ്സൺ ലതാ നമ്പൂതിരി ഉദ്ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു.

ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോക്ടർ എം.എസ്. ഷീജ, സെന്റ് ജോസഫ് ലിയോൺസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലില്ലി കുട്ടി, സാമൂഹിക പ്രവർത്തകർ ജോൺ ബോസ്കോ, ബിജോയ്‌ ജോൺ, കെ.പി.സി ജനറൽ സെക്രട്ടറി വിനു തോമസ് എന്നിവർ സംസാരിച്ചു.

ആദര ചടങ്ങുകൾക്ക് ശേഷം മുതിർന്ന അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഗെയിംസും ഉണ്ടായിരുന്നു.  പ്രസിഡന്റ് ബെന്നി ജോസഫ്, സെക്രട്ടറി  സജീവ് പി എസ്, ട്രഷറർ സുമേഷ് എബ്രഹാം, വൈസ് പ്രസിഡന്റ്  മനോജ്‌, സെബാസ്റ്റ്യൻ ജോൺ, സയ്യിദ് മസ്താൻ, സന്തോഷ് കുമാർ, ശിവ ദാസ്, അനോദ്, സുഭാഷ് കുമാർ, പ്രഭാഷ്, ജിജു ജോസ്, പുഷ്പ്പൻ, സിസ്റ്റർ. ഷെർലി തോമസ് തുടങ്ങിയവര്‍ നേതൃത്വം നൽകി.
SUMMARY: Kairali Welfare Association Guruvandanam

NEWS DESK

Recent Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

31 minutes ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

43 minutes ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

1 hour ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

1 hour ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

1 hour ago

തെലങ്കാനയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ലോറിയും ബസ്സും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഹൈദരാബാദ്-ബിജാപുര്‍ ഹൈവേയില്‍ രംഗറെഡ്ഡി ജില്ലയിലെ മിര്‍ജഗുഡയില്‍ ഇന്ന് രാവിലെ…

1 hour ago