ബെംഗളൂരു : കല വെല്‍ഫെയര്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന ‘ആദരം 2025’ ജൂലൈ 13 ന് രാവിലെ 9മണി മുതല്‍ ഹോട്ടല്‍ നെസ്റ്റ് ഇന്റര്‍നാഷണല്‍ പീനിയയില്‍ നടക്കും. കലയുടെ സ്വാന്തനം, കരുതല്‍ എന്നീ ചാരിറ്റി പദ്ധതികളുടെ ഭാഗമായി മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനൊപ്പം അഞ്ചു വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും ചടങ്ങില്‍ നല്‍കും.
പ്രസിഡന്റ് ബിനു പാപ്പച്ചന് അധ്യക്ഷത വഹിക്കും. പ്രമുഖ മാധ്യമപ്രവര്ത്തകന് എംവി നികേഷ് കുമര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ യുത്ത് വിംഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ കല ജനറല്‍ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഫിലിപ്പ് കെ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനായ യാശോധരന് പെരുനാട് ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. കല വനിതാ വേദി – യുവജന വേദി അംഗങ്ങള്‍ അണിയിച്ചൊരുക്കുന്ന ലഹരി വിരുദ്ധ കലാപരിപാടികളും ഉണ്ടായിരിക്കും.
SUMMARY: Kala Welfare Association ‘Aadharam 2025’ on 13th
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം…
കണ്ണൂർ: കല്ല്യാട്ടെ കവർച്ച നടന്ന വീട്ടിൽ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച്…
ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ…
ഉത്തർപ്രദേശിൽ വാഹനാപകടം. 8 മരണം , 43 പേർക്ക് പരുക്കേറ്റു. ട്രാക്ടർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. കസ്കഞ്ചിൽ…
സനാ: യമൻ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത…
ബെംഗളൂരു: ഗതാഗത നിയമലംഘന പിഴ കുടിശികയില്‍ 50% ഇളവ് നല്‍കിയതിനെ ആദ്യ ദിനത്തില്‍ 1.48.747 പേര് തുക അടച്ചതായി ബെംഗളൂരു…