CINEMA

ഹിറ്റടിക്കാന്‍ 22 വർഷത്തിനുശേഷം അച്ഛനും മകനും ഒന്നിക്കുന്നു; കാളിദാസ് – ജയറാം ചിത്രം “ആശകൾ ആയിരം” ടൈറ്റിൽ പോസ്റ്റർ പുറത്ത്

കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ സുപരിചിതനായ ജി. പ്രജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.

മുൻപ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിൽ കാളിദാസ് ജയറാം ബാലതാരമായി ജയറാമിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അച്ഛൻ മകൻ കോമ്പിനേഷൻ വീണ്ടും ആശകൾ ആയിരത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്.

2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്.

ചിത്രത്തെ കുറിച്ച് ജൂഡ് ആന്തണി എഫ്ബിയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്,
‘അയൽവീട്ടിലെ ആദ്യ പയ്യൻ , നമ്മുടെ സ്വന്തം ജയറാമേട്ടനും കണ്ണനും ഒന്നിക്കുന്ന സിനിമ. ഗോകുലവുമായും ഗോപാലൻ സാറുമായും കൃഷ്ണമൂർത്തി ചേട്ടനുമായും ആദ്യ സിനിമ.പ്രിയപ്പെട്ട പ്രജിത്തേട്ടൻ സംവിധാനം ചെയ്യുന്ന സിനിമ ,അരവിന്ദ് എഴുത്തുകാരനാകുന്ന ആദ്യ സിനിമ.ഈയുള്ളവന് വളരെ പ്രിയപ്പെട്ട സിനിമ.നിങ്ങൾക്കിഷ്ടപ്പെടും, ഉറപ്പാ’

ഷാജി കുമാർ ആണ് ചിത്രത്തിന്റെ കാമറ . ഷഫീഖ് വി ബി എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് സനൽ ദേവ് ആണ്.
SUMMARY: Kalidas – Jayaram’s film “Ashagal Aayiram” title poster out

NEWS DESK

Recent Posts

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ജീവനൊടുക്കി

മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ ചെയ്തു. മംഗളൂരു സ്വദേശിയായ സുധീർ(30) ആണ് മരിച്ചത്.…

3 hours ago

മലിനജലം കുടിച്ച് 3 മരണം; 5 പേർ ആശുപത്രിയിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യാദ്ഗിർ ജില്ലയിലെ തിപ്പാനദഗി…

3 hours ago

പെട്ടെന്നുള്ള മരണങ്ങളിൽ പോസ്റ്റ്മോർട്ടം നിർബന്ധമാക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും…

3 hours ago

ചേലാകര്‍മ്മത്തിനായി അനസ്‌തേഷ്യ നല്‍കിയ കുഞ്ഞ് മരിച്ച സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…

5 hours ago

പത്തനംതിട്ട പാറമട അപകടത്തിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാൾ ഹിറ്റാച്ചിയ്ക്കുള്ളിലെന്ന് നിഗമനം

കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…

5 hours ago

ബാങ്കിലെത്തിയ യുവതിയോട് ഉദ്യോഗസ്ഥയുടെ മറുപടി ഇംഗ്ലീഷില്‍, കന്നഡയിൽ പറയണമെന്നും ഇംഗ്ലീഷ് അറിയില്ലെന്നും യുവതി, വീഡിയോ വൈറല്‍

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിയെത്തുന്ന ജീവനക്കാർക്ക് അതത് സംസ്ഥാനങ്ങളിലെ ഭാഷ അറിയാത്തത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ചിക്കമഗളൂരുവിലെ ബാങ്കില്‍…

5 hours ago