ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു അറിയിച്ചു. സംസ്ഥാനത്ത് ഹൃദയാഘാത മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
“കഴിഞ്ഞ മാസങ്ങളിലായി വ്യായാമം ചെയ്യുമ്പോഴും നടക്കുമ്പോഴും ഉൾപ്പെടെ കുഴഞ്ഞു വീണു മരിക്കുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരം മരണങ്ങളുടെ കാരണം മനസിലാക്കേണ്ടത് അനിവാര്യമാണ്. അതിനാൽ ഇവ റിപ്പോർട്ട് ചെയ്യണം. പോസ്റ്റ്മോർട്ടം നടത്തേണ്ടതും അത്യാവശ്യമാണെന്നും” മന്ത്രി പറഞ്ഞു.
ഹാസൻ ജില്ലയിൽ കഴിഞ്ഞ 45 ദിവസത്തിനിടെ 30 ഹൃദയാഘാത മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മൈസൂരുവിലും ദാവനഗരെയിലും സമാനമായ മരണങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
SUMMARY: Karnataka health department declares sudden deaths as notifiable disease.
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…