കൊച്ചി: കലൂർ സ്റ്റേഡിയം അപകടത്തില്‍ നടി ദിവ്യാ ഉണ്ണി, നടൻ സിജോയ് വർഗീസ് അടക്കമുള്ളവരുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിൻ്റെ നീക്കം. മൃദംഗ വിഷന്റെ മുഖ്യ രക്ഷാധികാരി എന്നാണ് സിജോയ് വർഗീസ് കുട്ടികളുടെ രക്ഷിതാക്കളോട് പറഞ്ഞത്. സാമ്പത്തിക ഇടപാടില്‍ സിജോയ് വർഗീസിനെ പങ്കുണ്ടോ എന്നും അന്വേഷണ സംഘം അന്വേഷിക്കും.
അന്വേഷണസംഘം നടനെ വിളിച്ചു വരുത്താനും ആലോചിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം സ്റ്റേജില്‍ നിന്ന് വീണ് പരുക്ക് പറ്റിയ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് എംഎല്‍എ കണ്ണ് തുറന്നു. കൈകാലുകള്‍ അനക്കി. മകൻ കുറച്ചു സമയം മുമ്പ് കണ്ടു. ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ നില സംബന്ധിച്ച് രാവിലെ 10 മണിക്ക് മെഡിക്കല്‍ ബോഡി യോഗം ചേരും. അപകടത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റിനു സാധ്യതയുണ്ട്. കലൂർ സ്റ്റേഡിയത്തില്‍ വൻ സുരക്ഷാ വീഴ്ച എന്ന് സംയുക്ത പരിശോധന റിപ്പോർട്ട്.
പോലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്റ്റേജ് നിർമിച്ചത് അപകടകടമായി തന്നെ എന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ട്. വി ഐ പി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
TAGS : LATEST NEWS
SUMMARY : Kalur Stadium accident; Statements of Divya Unni and Sijoy Varghese will be taken
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് – 35 22 ന് മടങ്ങും. സാങ്കേതിക തകരാർ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവന് ഇന്ന് 72,880 രൂപയായി. ഇന്നലെ 72,840 രൂപയായിരുന്നു ഒരു പവന്റെ…
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ…
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ…
ബെംഗളൂരു: ധർമ്മസ്ഥല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്തട്ക ക്ഷേത്രത്തിനടുത്തുള്ള ഗുണ്ടിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന്‍ കൊല്ലപ്പെട്ടു. മുരട്ടമേൽ സ്വദേശി…
ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി…