ചെന്നൈ: കന്നഡഭാഷയെ ഇകഴ്‌ത്തിക്കൊണ്ടുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി തമിഴ് നടൻ കമല്‍ഹാസൻ. കന്നഡ ഭാഷ തമിഴില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന വിവാദ പരാമർശത്തില്‍ മാറ്റമില്ലെന്ന് കമല്‍ഹാസൻ വെള്ളിയാഴ്ച പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ മാത്രമേ ക്ഷമാപണം നടത്തുകയുള്ളൂ എന്നും നിലവിലെ വിവാദത്തില്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതാണ് തന്റെ രീതിയെന്നും അതില്‍ ഇടപെടരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കാം. അല്ലെങ്കില്‍ ഞാന്‍ ചെയ്യില്ല. ഇതാണ് എന്റെ ശൈലി, ദയവായി ഇതില്‍ കൈകടത്തരുത്. ‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേക അജണ്ടയുള്ളവർ മാത്രമേ തന്നെ സംശയിക്കൂ. എല്ലാ തെക്കേയിന്ത്യൻ ഭാഷകളോടും തനിക്കുള്ള സ്നേഹം ആത്മാർത്ഥമാണ്. കേരളത്തെയും ആന്ധ്രയെയും കർണാടകത്തെയും ഒരുപോലെ സ്നേഹിക്കുന്നയാളാണ് ഞാൻ. മുമ്പും തനിക്ക് നേരേ ഭീഷണി ഉയർന്നിട്ടുണ്ട്. രാജ്യതാല്പര്യത്തിന് വേണ്ടിയാണ് ഡിഎംകെയുമായി സഹകരിക്കുന്നതെന്നും മുഖ്യമന്ത്രി സ്റ്റാലിനെ കാണാൻ ഡിഎംകെ ആസ്ഥാനത്തെത്തിയ കമല്‍ ഹാസൻ വ്യക്തമാക്കി.
തന്റെ പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രമോഷണല്‍ പരിപാടിക്കിടെ നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്‍ നടത്തിയ ‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന പ്രസ്താവന കര്‍ണാടകയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
TAGS : KAMAL HASSAN
SUMMARY : ‘I did nothing wrong, I will not apologize’; Kamal Haasan on Kannada language controversy
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…
ബെംഗളൂരു: ദൊഡ്ഡബല്ലാപൂര്‍ റൂറല്‍ ജില്ലയിലെ മാരേനഹള്ളി ഗ്രാമത്തില്‍ മദ്യപിച്ചുണ്ടായ വഴക്കിനിടെ, കോഴി ഫാം ഉടമ മകനു നേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍…
തിരുവനന്തപുരം: പിഎം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം…
ചെന്നൈ: കൊക്കെയ്ൻ കേസില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച് ഇഡി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന്…
മുംബൈ: പോലീസ് സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തെന്നാരോപിച്ച് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം.…
തിരുവനന്തപുരം: സിപിഐ പുറത്താക്കിയ മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്. എഐടിയുസിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന മീനാങ്കല്‍ കുമാറിനെ സിപിഐ പുറത്താക്കിയിരുന്നു. അതിനുപിന്നാലെ…