Categories: NATIONAL

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരെ ആക്രമണം

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിന് നേരെ ആക്രമണം. ഈസ്റ്റ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന കനയ്യകുമാറിന് നേരെയാണ് എട്ടംഗ സംഘം ആക്രമണം നടത്തിയത്. മുഖത്തടിക്കാൻ ശ്രമിക്കുകയും ദേഹത്തേക്ക് മഷി എറിയുകയും ചെയ്തു. കനയ്യകുമാർ രാജ്യവിരുദ്ധ മുദ്രവാക്യം വിളിച്ചെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്.

കനയ്യകുമാറിന് മാലയിട്ടതിന് പിന്നാലെ സംഘം മഷി ഒഴിക്കുകയായിരുന്നു. കർതാർ നഗറിലെ ആം ആദ്‍മി പാർട്ടി ഓഫിസിൽവച്ച് വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയുമായി കൂടിക്കാഴ്ച നടത്തി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബിജെപി സ്ഥാനാർഥി മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപിച്ചു. മനോജ് തിവാരിയുടെ നിർദ്ദേശപ്രകാരമാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് കനയ്യ കുമാർ പറ‍ഞ്ഞു.

Savre Digital

Recent Posts

കൊല്ലത്ത് 4 വിദ്യാര്‍ഥികള്‍ക്ക് H1N1 സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലത്ത് 4 വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ്…

15 minutes ago

മുന്‍ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു

കൊല്ലം: മുൻ മന്ത്രിയും കെപിസിസി മുൻ  പ്രസിഡന്റുമായ സി.വി. പത്മരാജന്‍ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ…

22 minutes ago

കനത്ത മഴ; കാസറഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാസറഗോഡ്: കാസറഗോഡ് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍.…

25 minutes ago

തൊടുപുഴയിലെ വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

കൊച്ചി: തൊടുപുഴയിലെ വിവാദമായ വിദ്വേഷ പ്രസംഗത്തില്‍ പിസി ജോർജിനെതിരെ കേസെടുക്കാൻ നിർദേശിച്ച്‌ കോടതി. തൊടുപുഴ പോലീസിനോടാണ് നിർദ്ദേശം നല്‍കിയത്. തൊടുപുഴ…

53 minutes ago

പാലക്കാട്ട് വീണ്ടും നിപ; രോഗബാധിതനായി മരിച്ചയാളുടെ മകനും രോഗമുള്ളതായി സ്ഥിരീകരണം

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച്‌ മരിച്ച വ്യക്തിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി…

2 hours ago

‘ഞാൻ മരിച്ചാല്‍ ഉത്തരവാദി ബാലയും കുടുംബവും’: ആശുപത്രി കിടക്കയില്‍ നിന്ന് മുൻ പങ്കാളി എലിസബത്ത്

കൊച്ചി: ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച്‌ നടൻ ബാലയുടെ മുൻ പങ്കാളി ഡോക്ടർ എലിസബത്ത് ഉദയൻ. താൻ മരിച്ചാല്‍…

2 hours ago