ബെംഗളൂരു: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കന്നഡ നടനും സംവിധായകനുമായ ബി.ഐ. ഹേമന്ത് കുമാര്‍ (33) ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള 29 കാരിയായ നടിയാണ് പരാതിക്കാരി. ഹേമന്ത് 2022ല്‍ തന്റെ റിച്ചി എന്ന സിനിമയില്‍ നടിക്ക് നായക വേഷം വാഗ്ദാനം ചെയ്യുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ഹേമന്ത് 2022ല്‍ നടിയുമായി ഒരു കരാറില്‍ ഒപ്പുവെച്ചു, പ്രതിഫലമായി രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. എന്നാല്‍, വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, സിനിമയുടെ ഷൂട്ടിംഗ് മാറ്റിവയ്ക്കുകയും നടിയെ ഉപദ്രവിക്കാന്‍ തുടങ്ങുകയും ചെയ്തു. രംഗങ്ങള്‍ക്കായി മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെടുകയും ഷൂട്ടിംഗിനിടെ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തുവെന്നും നടി പരാതിയില്‍ സൂചിപ്പിച്ചു.
SUMMARY: Kannada actor and director Hemanth Kumar arrested for allegedly sexually assaulting actress
കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം ഇന്ന്…
ഹാനോയ് : വിയറ്റ്‌നാമിൽ ഇടതടവില്ലാതെ തുടരുന്ന മഴയിൽ മരിച്ചത് 41 പേർ. കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ വൻനാശം. മധ്യ വിയറ്റ്‌നാമിലാണ് മഴ കൂടുതൽ…
തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നവംബർ 22 മുതൽ ഡിസംബർ…
ബെംഗളൂരു: ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന മൂവര്‍ സംഘത്തെ മാണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിംഗ്…
ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച ‘മുട്ട’ എന്ന…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട,…