Categories: ASSOCIATION NEWS

പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷ സുപ്രധാന പങ്ക് വഹിക്കുന്നു- യു. ടി ഖാദർ

ബെംഗളൂരു: പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്ന് കര്‍ണാടക നിയമസഭാ സ്പീക്കർ യു. ടി ഖാദർ. കര്‍ണാടക സർക്കാർ കന്നഡ വികസന അതോറിറ്റിയും മലയാളം മിഷനും സംയുക്തമായി നടത്തുന്ന കന്നഡ പഠന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിൽ താമസിക്കുന്ന മറ്റു ഭാഷകൾ സംസാരിക്കുന്നവർ കന്നഡ തീർച്ചയായും പഠിച്ചിരിക്കണം. കന്നഡ ഭാഷ മറ്റു ഭാഷകളെ ഉൾക്കൊള്ളുകയും അവയിൽ നിന്ന് പല വാക്കുകളും കടമെടുക്കുകയും ചെയ്തിട്ടുണ്ട്. ചിട്ടയായ പാഠ്യപദ്ധതിയിലൂടെയാണ് കന്നഡ വികസന അതോറിറ്റി കന്നഡ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ ഈ ദൗത്യം ഏറ്റെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ പിന്നോക്ക വിഭാഗ വികസന, സാംസ്കാരിക വകുപ്പ് മന്ത്രി ശിവരാജ തംഗഡഗി, കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും വിവർത്തകനുമായ സുധാകരൻ രാമന്തളി എന്നിവർ മുഖ്യാതിഥികളായിരുന്നു. കന്നഡ വികസന അതോറിറ്റി ചെയർമാൻ പുരുഷോത്തമ ബിളിമലെ അധ്യക്ഷത വഹിച്ചു. കന്നഡ പാഠ്യപദ്ധതിയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ഉദ്ഘാടന ചടങ്ങിൽ യു ടി. ഖാദർ ആദ്യാക്ഷരം കുറിക്കുന്നു

കന്നഡ വികസന അതോറിറ്റി സെക്രട്ടറി ഡോ. സന്തോഷ് ഹങ്കാൽ, മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, പ്രസിഡൻ്റ് കെ. ദാമോദരൻ, ലോക കേരള സഭാംഗങ്ങളായ നൗഷാദ്. കെ, എൽദോ ബേബി എന്നിവർ സംസാരിച്ചു. കന്നഡ പാഠ്യപദ്ധതി കോർഡിനേറ്റർ ജീവൻ രാജൻ, അഡ്വ. ബുഷ്റ വളപ്പിൽ എന്നിവർ നേതൃത്വം നൽകി. ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും പങ്കെടുത്തു.

സദസ്സ്

സംസ്ഥാനത്തെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളിലും മറ്റു മലയാളി കൂട്ടായ്മകളിലുമായി ഓഗസ്റ്റ് 15 മുതൽ 20 കേന്ദ്രങ്ങളിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. മൂന്നു മാസം നീളുന്ന ലഘു പാഠ്യപദ്ധതി കന്നഡ വികസന അതോറിറ്റിയാണ് രൂപപെടുത്തിയിരിക്കുന്നത്. 35 ല്‍ കുറയാത്ത പഠിതാക്കളും 3 കോര്‍ഡിനേറ്റര്‍മാരും, പഠന കേന്ദ്രവുമുള്ള സംഘടനകള്‍ക്ക് ക്ലാസ്സുകള്‍ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9739200919, 9379913940.
<br>
TAGS :  MALAYALAM MISSION
SUMMARY : Malayalam Mission-Kannada Development Authority Kannada study program

Savre Digital

Recent Posts

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല

മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…

18 minutes ago

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…

21 minutes ago

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…

43 minutes ago

സുവർണ കൊത്തന്നൂർ സോൺ ഓണാഘോഷവും സമൂഹ വിവാഹവും

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…

1 hour ago

ചാറ്റ് ചെയ്യാന്‍ ഭാഷ ഇനി ഒരു പ്രശ്‌നമല്ല; പുതിയ അപ്‌ഡേഷനുമായി വാട്‌സ്‌ആപ്പ്

ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…

1 hour ago

ലഡാക്കില്‍ വൻസംഘര്‍ഷം; പോലീസുമായി ജനങ്ങള്‍ ഏറ്റുമുട്ടി, നാലുപേര്‍ കൊല്ലപ്പെട്ടതായി വിവരം

ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…

2 hours ago