KERALA

കണ്ണൂർ സ്വദേശിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കണ്ണൂർ സ്വദേശിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ വെള്ളക്കുന്ന് കൊള്ളവല്ലൂർ ചെറുപറമ്പ് സ്വദേശി മുല്ലക പറമ്പത്ത് ഹൗസ് ശ്രീധരൻ എംപി (59) ആണ് മരിച്ചത്. ബെംഗളൂരുവിലെ ദോംലൂരിൽ 28 വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു ശ്രീധരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അൾസൂരു പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ശിവാജി നഗർ ബൗറിംഗ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി  പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.

പിതാവ്: കുഞ്ഞികുട്ടി. മാതാവ്: കല്യാണി. ഭാര്യ പവിത്രി പിടി. മക്കൾ അഞ്ചു, അനുശ്രീ. സഹോദരങ്ങൾ കുഞ്ഞിക്കണ്ണൻ, ജനാര്‍ദനന്‍ രാജൻപുഷ്പ, നളിനി, രാധ. ശവസംസ്കാരം മുല്ലക പറമ്പത്ത് വീട്ടിൽ.

NEWS DESK

Recent Posts

കേരള മെഡിക്കല്‍ സര്‍വ്വകലാശാല മുന്‍ വിസി ഡോ. കെ. മോഹന്‍ദാസ് ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് പ്രഥമ വൈസ് ചാന്‍സലറും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്…

3 hours ago

പത്ത് വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു

ബെംഗളൂരു: മൈസൂരു ഇന്ദിരാനഗറില്‍ പത്ത് വയസുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കലബുര്‍ഗിയില്‍ നിന്ന്…

3 hours ago

നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചത് അഞ്ച് പേര്‍; പ്രതികളെന്ന് സംശയിക്കുന്നവര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: നാദാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനം നേരിട്ടതായി പത്താം…

4 hours ago

സിനിമാ നിര്‍മാതാവ് പി. സ്റ്റാൻലി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് പി. സ്റ്റാൻലി (81)അന്തരിച്ചു. ഹൃദയാഘാതത്തെത്തുട‌ർന്നായിരുന്നു അന്ത്യം. തിരുവനന്തപുരം നാലാഞ്ചിറയിലെ വസതിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.…

4 hours ago

കര്‍ണാടകയില്‍ മന്ത്രിസഭ പുനഃസംഘടന സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. പട്ടികവര്‍ഗ നിയമസഭാംഗങ്ങളെ മന്ത്രിമാരാക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരും…

4 hours ago

തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

കണ്ണൂര്‍: തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം.…

5 hours ago