കണ്ണൂർ: വളക്കൈയിൽ ഒരു വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ സ്കൂൾ ബസ് അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിയാസ് എംടി. ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയെന്നും ബസ് അമിത വേഗത്തിലായിരുന്നുവെന്നും ബസിന് 14 വര്‍ഷത്തെ പഴക്കമുണ്ടെന്നും റിയാസ് പറഞ്ഞു. വാഹനത്തിന് രേഖാപരമായി ഫിറ്റ്നസ് ഇല്ല. ബ്രേക്കിന് പ്രശ്നങ്ങളുള്ളതായി പ്രാഥമിക വിവരമില്ലെന്നും റിയാസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നടക്കം മനസിലാകുന്നത് ഡ്രൈവര്‍ അമിത വേഗത്തിലായിരുന്നു എന്നാണ്. അശാസ്ത്രീയമായ രീതിയിലുള്ള വളവാണ്. വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി ഡിസംബര്‍ 29ന് കഴിഞ്ഞതാണ്. പുതിയ നിര്‍ദേശപ്രകാരം ഫിറ്റ്‌നസിന്റെ ഡേറ്റ് ഏകീകരിച്ച് കൊടുത്തിട്ടുണ്ട് – മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.
ഇന്ന് വൈകീട്ടോടെയായിരുന്നു കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടത്. കുറമാത്തൂര്‍ ചിന്മയ സ്‌കൂളിന്റെ ബസാണ് അപകടത്തിപ്പെട്ടത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ഒരു വിദ്യാര്‍ഥിയുടെ നില ഗുരതരമാണ്. വളക്കൈ പാലത്തിന് സമീപമത്ത് വെച്ചായിരുന്നു അപകടം. സ്‌കൂള്‍ വിട്ട ശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. അപകടം നടന്ന ഉടന്‍ തന്നെ സ്ഥത്തെത്തി നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
<BR>
TAGS : KANNUR | BUS ACCIDENT
SUMMARY : Kannur Valakkai school bus accident; ‘Excessive speed of the bus and driver’s negligence are the causes of the accident – Motor Vehicle Inspector’
മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…