കൊച്ചി: കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ യൂണിറ്റുകളില്‍ നിന്ന് ബസ് സര്‍വീസുകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി. വ്യാഴാഴ്ച വിവിധ യൂണിറ്റുകളില്‍ നിന്നും ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് അധിക സ്പെഷ്യല്‍ സര്‍വീസുകള്‍, ചാര്‍ട്ടേഡ് ട്രിപ്പുകള്‍ എന്നിവ ഒരുക്കി. തിരിച്ചും സര്‍വീസുണ്ടാകും.
തിരുവല്ലം, ശംഖുമുഖം, വേളി, കഠിനംകുളം, അരുവിക്കര, അരുവിപ്പുറം, അരുവിക്കര ശ്രീ ധര്‍മശാസ്താ ക്ഷേത്രം (മാറനല്ലൂര്‍), വര്‍ക്കല, തിരുമുല്ലവാരം, കൊല്ലം തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സ്പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
ആലുവ,ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തിരുനാവായ ക്ഷേത്രം (മലപ്പുറം) തിരുനെല്ലി ക്ഷേത്രം (വയനാട്) തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കും പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രാക്കാരുടെ ആവശ്യം പരിഗണിച്ച് പ്രാദേശിക ബലി തര്‍പ്പണ കേന്ദ്രങ്ങളിലേക്കും അധിക സര്‍വീസുകള്‍ അതാത് ഡിപ്പോകള്‍ ക്രമീകരിക്കും.
SUMMARY: Karkidaka Vav Bali; KSRTC arranges travel facilities
കോഴിക്കോട്: ജെന്‍ സി പ്രക്ഷോഭം രൂക്ഷമായ നേപ്പാളില്‍ മലയാളികളായ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. കോഴിക്കോട്,…
ബെംഗളുരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള മന്നം ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ആർ ടി നഗറിലുള്ള…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷപരിപാടി ഓണാരവം 2025 ൻ്റെ സ്മരണിക പ്രകാശനം സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു. എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളാണ് റദ്ദ് ചെയ്തത്. നേപ്പാളിലെ ഇന്ത്യക്കാർ…
മുംബൈ: തന്‍റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് നിയമനടപടിയുമായി നടി ഐശ്വര്യ റായ്. ഡല്‍ഹി ഹൈക്കോടതിയിലാണ് ഐശ്വര്യ ഹർജി സമർപ്പിച്ചത്.…
കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജി വെച്ചു. സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നടന്ന…