കര്‍ക്കിടക വാവ് ബലി; യാത്രാസൗകര്യങ്ങള്‍ ഒരുക്കി കെ എസ് ആര്‍ ടി സി

കൊച്ചി: കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ യൂണിറ്റുകളില്‍ നിന്ന് ബസ് സര്‍വീസുകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി. വ്യാഴാഴ്ച വിവിധ യൂണിറ്റുകളില്‍ നിന്നും ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് അധിക സ്പെഷ്യല്‍ സര്‍വീസുകള്‍, ചാര്‍ട്ടേഡ് ട്രിപ്പുകള്‍ എന്നിവ ഒരുക്കി. തിരിച്ചും സര്‍വീസുണ്ടാകും.

തിരുവല്ലം, ശംഖുമുഖം, വേളി, കഠിനംകുളം, അരുവിക്കര, അരുവിപ്പുറം, അരുവിക്കര ശ്രീ ധര്‍മശാസ്താ ക്ഷേത്രം (മാറനല്ലൂര്‍), വര്‍ക്കല, തിരുമുല്ലവാരം, കൊല്ലം തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും സ്പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

ആലുവ,ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തിരുനാവായ ക്ഷേത്രം (മലപ്പുറം) തിരുനെല്ലി ക്ഷേത്രം (വയനാട്) തുടങ്ങിയ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കും പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രാക്കാരുടെ ആവശ്യം പരിഗണിച്ച്‌ പ്രാദേശിക ബലി തര്‍പ്പണ കേന്ദ്രങ്ങളിലേക്കും അധിക സര്‍വീസുകള്‍ അതാത് ഡിപ്പോകള്‍ ക്രമീകരിക്കും.

SUMMARY: Karkidaka Vav Bali; KSRTC arranges travel facilities

Hot this week

നീലഗിരിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

നീലഗിരി: തമിഴ്നാട് നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു....

അഹമ്മദാബാദ് വിമാന ദുരന്തം; 25 ലക്ഷം രൂപ കൂടി ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

അഹമ്മദാബാദ്:രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം...

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ ആൺകുട്ടി മുങ്ങിമരിച്ചു. മലയിൻകാവ് സ്വദേശികളായ ഷാജി- ഷമീന...

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ്...

വാഹനാപകടം; മലയാളി യുവാവ് മരിച്ചു, നാലുപേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ മുരുഡേശ്വരയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു....

പ്ര​തി​സ​ന്ധി നീ​ങ്ങി; വിജയ് മുഖ്യമന്ത്രിയാകും,​​ സത്യപ്രതിജ്ഞ നാളെ

ചെന്നൈ: തമിഴ്നാട്ടിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയാകും. വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ...

രഹസ്യവിപണിയിൽ മൂന്നു ലക്ഷം രൂപ; അഞ്ച് കിലോ ഈനാംപേച്ചി ചെതുമ്പലുമായി ബെംഗളൂരു സ്വദേശികൾ പിടിയിൽ

ബെംഗളൂരു: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അഞ്ചു കിലോ ഈനാംപേച്ചി ചെതുമ്പലുമായി...

നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തു; സംഭവം ബെംഗളൂരുവില്‍ 

ബെംഗളൂരു: ബെംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം ദാസനപുരയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ഭർത്താവിന്റെ...

ചേരിതിരിഞ്ഞ് പ്രകടനം നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം: കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകരോട് വി ഡി സതീശന്‍

തിരുവനന്തപുരം: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകക്കേസ്‌; പ്രതി പിതാവിനെയും കൊന്നെന്ന് സംശയം

കോട്ടയം: നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതക കേസില്‍ പുരയിടത്തില്‍ വീണ്ടും പരിശോധന നടത്തി പോലീസ്....

പിന്തുണച്ച് കോൺഗ്രസും ഇടതുപക്ഷവും വിസികെയും; വിജയിക്ക് ഭൂരിപക്ഷമായി, ഗവർണറെ കാണും

ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം നാലു ദിവസത്തെ അനിശ്ചിതത്വം മാറുന്നു. ഏറ്റവും...

വനിതകള്‍ക്ക് സൗജന്യ യാത്ര: ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിക്കായി കെഎസ്‌ആര്‍ടിസി നടപടികള്‍ തുടങ്ങി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി...

Related Articles

Popular Categories