BENGALURU UPDATES

കർണാടക ആർടിസി ടിക്കറ്റുകൾ ഇനി മുതല്‍ ബെംഗളൂരു വണ്‍ സെന്ററുകളിലും ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ 161 ബെംഗളൂരു-വൺ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന 1,021 കർണാടക-വൺ കേന്ദ്രങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്യാം.

യാത്രക്കാർക്ക് ടിക്കറ്റിംഗ് സൗകര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡയറക്ടറേറ്റ് ഓഫ് ഇലക്ട്രോണിക് ഡെലിവറി ഓഫ് സിറ്റിസൺ സർവീസസുമായി (ഇഡിസിഎസ്) സഹകരിച്ചാണ്  ആരംഭിച്ച പദ്ധതി നടപ്പാക്കുന്നത്.

യാത്രക്കാർക്ക് സഹായത്തിനായി 080-26252625 (24×7) എന്ന നമ്പറിൽ കെഎസ്ആർടിസി കോൾ സെന്ററുമായോ 7760990034/35 (രാവിലെ 7 മുതൽ രാത്രി 10 വരെ) ബന്ധപ്പെടാം.
SUMMARY: Karnataka RTC tickets will now be available at Bengaluru One centers as well

NEWS DESK

Recent Posts

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു; ബംഗാളില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ്, കേരളത്തിന് ഒന്നുമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം…

47 minutes ago

കൊച്ചിയില്‍ പത്ത് രൂപയ്ക്ക് ഭക്ഷണവുമായി ഇന്ദിര കാന്റീന്‍; 50 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കോര്‍പ്പറേഷന്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം…

1 hour ago

മ​ക​ര​വി​ള​ക്ക്: ഇ​ടു​ക്കി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ഇ​ടു​ക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…

1 hour ago

മിസ്റ്റർ കേരള മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ് ടൈറ്റിൽ സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി വിദ്യര്‍ഥിനി

ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ്‌ ഫിറ്റ്നസ്സ്…

2 hours ago

കരൂർ ദുരന്തം: വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും,​ 19ന് ഹാജരാകാൻ സിബിഐ നിർദ്ദേശം

ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…

3 hours ago

ബംഗ്ലാദേശിയെന്ന് ആരോപണം; മംഗളൂരുവിൽ യുവാവിന് ആൾക്കൂട്ട മർദ്ദനം, മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ചു. പൗരത്വ തെളിവ് ആവശ്യപ്പെട്ടായിരുന്നു മർദനം. ജാർഖണ്ഡിൽ നിന്നുള്ള ദിൽജൻ അൻസാരിയാണ്…

4 hours ago