ബെംഗളൂരു: വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് വ്യവസായ പ്രമുഖരോടും കോർപ്പറേഷനുകളോടും ആവശ്യപ്പെട്ട് മന്ത്രി എം.ബി. പാട്ടീൽ. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ പ്രമുഖ സംരംഭകർക്ക് അദ്ദേഹം കത്തയച്ചു.
കർണാടകയുടെ വ്യാവസായിക വളർച്ചയ്ക്ക് സംരംഭകർ നൽകുന്ന സംഭാവനകൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മുണ്ടക്കൈ, ചൂരൽമല, അട്ടമല, മേപ്പാടി തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗമായ കൃഷിഭൂമിയാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വയനാട് ദുരന്തത്തിൽ 400ലധികം ഇതുവരെ ജീവനുകളാണ് പൊലിഞ്ഞത്. പലരെയും ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഇക്കാരണത്താൽ കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ വ്യവസായ മേഖല മുന്നോട്ടുവരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
അടിയന്തര രക്ഷാപ്രവർത്തനങ്ങൾ, അവശ്യസാധനങ്ങൾ ലഭ്യമാക്കൽ, ദീർഘകാല പുനരധിവാസ സംരംഭങ്ങൾ എന്നിവയുടെ നിർണായക ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വീടുകൾ പുനർനിർമിക്കുക, കൃഷിഭൂമി പുനസ്ഥാപിക്കുക, സ്‌കൂളുകളും മറ്റ് അവശ്യ അടിസ്ഥാന സൗകര്യങ്ങളും പുനർനിർമിക്കുക, ഉപജീവനത്തിനായി പിന്തുണ നൽകൽ, ദുരിതബാധിതർക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കൽ എന്നിവയ്ക്കും പ്രാധാന്യം നൽകും. സംസ്ഥാന സർക്കാരിന് സാധ്യമായതെല്ലാം കേരളത്തിനായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ബാധിച്ച ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട് ഉരുൾപൊട്ടൽ. കേരളവുമായി കൈകോർക്കുന്നതിലൂടെ വയനാട്ടിൽ പ്രതീക്ഷ വീണ്ടെടുക്കാനും ജീവിതങ്ങൾ പുനർനിർമ്മിക്കാനും സഹായിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
TAGS: WAYANAD | LANDSLIDE
SUMMARY: K’taka Minister seeks industry leaders’ support in Wayanad landslide relief efforts
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്സ്പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന് ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…