വയനാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ പ്രവർത്തനത്തിന് വ്യവസായികളോട് സഹായം ആവശ്യപ്പെട്ട് കർണാടക

ബെംഗളൂരു: വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് വ്യവസായ പ്രമുഖരോടും കോർപ്പറേഷനുകളോടും ആവശ്യപ്പെട്ട് മന്ത്രി എം.ബി. പാട്ടീൽ. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ പ്രമുഖ സംരംഭകർക്ക് അദ്ദേഹം കത്തയച്ചു.

കർണാടകയുടെ വ്യാവസായിക വളർച്ചയ്ക്ക് സംരംഭകർ നൽകുന്ന സംഭാവനകൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മുണ്ടക്കൈ, ചൂരൽമല, അട്ടമല, മേപ്പാടി തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗമായ കൃഷിഭൂമിയാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വയനാട് ദുരന്തത്തിൽ 400ലധികം ഇതുവരെ ജീവനുകളാണ് പൊലിഞ്ഞത്. പലരെയും ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഇക്കാരണത്താൽ കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ വ്യവസായ മേഖല മുന്നോട്ടുവരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

അടിയന്തര രക്ഷാപ്രവർത്തനങ്ങൾ, അവശ്യസാധനങ്ങൾ ലഭ്യമാക്കൽ, ദീർഘകാല പുനരധിവാസ സംരംഭങ്ങൾ എന്നിവയുടെ നിർണായക ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വീടുകൾ പുനർനിർമിക്കുക, കൃഷിഭൂമി പുനസ്ഥാപിക്കുക, സ്‌കൂളുകളും മറ്റ് അവശ്യ അടിസ്ഥാന സൗകര്യങ്ങളും പുനർനിർമിക്കുക, ഉപജീവനത്തിനായി പിന്തുണ നൽകൽ, ദുരിതബാധിതർക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കൽ എന്നിവയ്ക്കും പ്രാധാന്യം നൽകും. സംസ്ഥാന സർക്കാരിന് സാധ്യമായതെല്ലാം കേരളത്തിനായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ബാധിച്ച ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട് ഉരുൾപൊട്ടൽ. കേരളവുമായി കൈകോർക്കുന്നതിലൂടെ വയനാട്ടിൽ പ്രതീക്ഷ വീണ്ടെടുക്കാനും ജീവിതങ്ങൾ പുനർനിർമ്മിക്കാനും സഹായിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

TAGS: WAYANAD | LANDSLIDE
SUMMARY: K’taka Minister seeks industry leaders’ support in Wayanad landslide relief efforts

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ കുറവ്. 183.50...

മൈസൂരു സാഹിത്യോത്സവം ജൂലൈ 4, 5 തീയതികളിൽ

ബെംഗളൂരു: രാജ്യത്തെ പ്രമുഖ എഴുത്തുകാര്‍, ചരിത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, സംരംഭകര്‍, സര്‍ഗ്ഗാത്മക...

വോട്ടവകാശം നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ആനൂകുല്യങ്ങൾ നഷ്ടമാകും; എസ്.ഐ.ആർ പ്രക്രിയയിൽ എല്ലാവരും പ​ങ്കെടുക്കണമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍

ബെംഗളൂരു: സംസ്ഥാനത്ത് എസ്​​.ഐ.ആർ നടപടികള്‍ക്ക് തുടക്കമായതിന് പിന്നാലെ വോട്ടവകാശം നഷ്ടപ്പെടുന്നവർക്ക് സർക്കാർ...

മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു

കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​എ. മാ​ധ​വ​ൻ(80) അ​ന്ത​രി​ച്ചു....

സ്വീഡിഷ് കോട്ട തകർത്ത് തരിപ്പണമാക്കി ഫ്രാ​ൻ​സ് പ്രീ-​ക്വാ​ർ​ട്ട​റി​ൽ

ന്യൂജഴ്സി: സ്വീഡനെ തകർത്തെറിഞ്ഞ് ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ. റൗണ്ട് ഓഫ് 32 മത്സരത്തിൽ...

ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ-ക്വാർട്ടറിൽ; എതിരാളി ബ്രസീല്‍

ഡാലസ്: ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ ക്വാർട്ടറിലേക്ക്....

ബെംഗളൂരു വിധാൻസൗധയ്ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വിധാൻസൗധയ്ക്ക് സമീപം ഫോട്ടോ എടുക്കുന്നതിനെച്ചൊല്ലി സംഘർഷം. സംഭവത്തില്‍ നാല്...

കർണാടകയിൽ എസ്‌.ഐ.ആർ നടപടികൾക്ക് തുടക്കം

ബെംഗളൂരു: സംസ്ഥാനത്ത് 2026 ലെ വോട്ടർ പട്ടികയിലെ എസ്‌.ഐ.ആർ നടപടികൾക്ക് തുടക്കമയി....

Related Articles

Popular Categories