കർണാടക ബജറ്റ്: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ, ബെംഗളൂരുവിന് ഏഴായിരം കോടി

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാമുഖ്യം. കൃഷി, വിദ്യാഭ്യാസം മേഖലകൾക്ക് പുറമേ എഐ സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുന്നതു കൂടിയാണ് 448004 കോടി രൂപയുടെ ബജറ്റ്. പുതിയ നികുതി നിർദേശങ്ങളില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനുമുള്ള വിവിധ പ്രഖ്യാപനങ്ങള്‍ക്കൊപ്പം ബെംഗളൂരു നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന പദ്ധതികളും ബജറ്റില്‍ ഇടം നേടി. ഏഴായിരം കോടിരൂപയാണ് ബെംഗളൂരുവിനായി അനുവദിച്ചത്.

പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയൊക്കെ 
◼️ ബെംഗളൂരുവിന്റെ വികസനത്തിനായി പരിഷ്പരിച്ച ‘മാസ്റ്റർ പ്ലാൻ -2041’

◼️ ബെംഗളൂരുവിലെ 450-കിലോ മീറ്റർ റോഡുകളുടെ നവീകരണത്തിനായി 8,000 കോടി

◼️ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നെലമംഗല -തവരെക്കരെ -ബിഡദി ഇന്റർമീഡിയറ്റ് റിങ് റോഡ് നിർമിക്കും.

◼️ എ.ഐ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബെംഗളൂരുവിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണത്തിനുള്ള സാധ്യതാ റിപ്പോർട്ട് തയ്യാറാക്കും.

◼️ ബെംഗളൂരു നഗരത്തിൽ രണ്ട് വിദ്യാർഥി ഇന്ദിരാ കാന്റീനുകൾ ആരംഭിക്കും.

◼️ ബെംഗളൂരു ഔട്ടർ റിങ് റോഡിൽ കാൽനടയാത്രക്കാർക്കായി ഒൻപത് കിലോമീറ്റർ നടപ്പാത നിർമിക്കും.

◼️ സില്‍ക്ക് ബോര്‍ഡ് ജങ്ക്ഷന്‍ മുതൽ കെ.ആർ. പുരം മെട്രോ സ്റ്റേഷൻ വരെയുള്ള ഔട്ടർ റിങ് റോഡ് 450-കോടി രൂപ ചെലവിട്ട് ആഗോള നിലവാരമുള്ള ഒരു ഇടനാഴിയാക്കി വികസിപ്പിക്കും.

◼️ ആനേക്കലിൽ 80,000-പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ആധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കും.

◼️ സംസ്ഥാനത്തെ ഏഴ് ആഭ്യന്തര വിമാനത്താവളങ്ങളുടെ വികസനത്തിനായി 200-കോടി രൂപ നീക്കിവെച്ചു.

◼️ 600-കോടി രൂപ വിനിയോഗി ച്ച് സംസ്ഥാനത്തെ റെയിൽവേ റൂട്ടുകളുടെ വികസനം യഥാർഥ്യമാക്കും.

◼️ ഹെബ്ബാൾ ജങ്ഷൻ മുതൽ.മേഖ്രി സർക്കിൾ വരെ 2,250-കോടി രൂപ ചെലവിൽ തുരങ്ക റോഡും ഇലവേറ്റഡ് ഇടനാഴിയും നിർമിക്കും.

◼️ ആനിഗെരെ, ഗുണ്ടൽപേട്ട്, നെലമംഗല, ദൊ ഡ്ഡബെല്ലാപുര, ഭദ്രാവതി, ദേവ നഹള്ളി, മൈസൂരു എന്നിവിടങ്ങളിൽ ഭൂഗർഭ ഓവുചാൽ സംവിധാനം നടപ്പാക്കും.

◼️ നഗര പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ 100-പാർക്കുകൾ നിർമിക്കും.

◼️ രണ്ട് വർഷത്തിനുള്ളിൽ 2000-കോടി രൂപ ചെലവിൽ വിവിധ പാലങ്ങളുടെ നിർമാണവും നടക്കും.

◼️ വന്യജീവി ആക്രമണം ‌ചെറുക്കാൻ 1500 കോടി നീക്കിവെക്കും

◼️ഐടി കമ്പനികളെ ആകർഷിക്കാൻ മൈസൂരുവിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും സാങ്കേതികവിദ്യാ പരിസ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്യും.

◼️5,000-കോടി ചെലവിട്ട് സംസ്ഥാന ഹൈവേയുടെ 1,846 കി ലോമീറ്റർ റോഡിൻ്റെ വികസന പ്രവൃത്തി ഉടൻ ആരംഭിക്കും.

◼️ ബൈയപ്പനഹള്ളി -ഹൊസൂർ, യശ്വന്ത്പുർ -ചന്നസാന്ദ്ര പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി 100-കോടി രൂപ വകയിരുത്തും.

◼️ ദാവണഗെരെയിൽ പട്ടിക ജാതി, പട്ടികവർഗ, ന്യൂനപക്ഷ ങ്ങൾ താമസിക്കുന്ന വിവിധ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി രൂപ ചെലവഴിക്കും

◼️ 3900 കോടി രൂപ ചെലവിൽ 800 പുതിയ പബ്ലിക് സ്‌കൂളുകൾ സ്ഥാപിക്കും.
കേരള മാതൃകയിൽ കർണാടകയിലും വീടുകളിൽ പാലിയേറ്റീവ് ചികിത്സ ഉറപ്പാക്കും

◼️ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികവിഭാഗങ്ങൾ നേരിടുന്ന ജാതി വിവേചനം ചെറുക്കാൻ രോഹിത് വേമുല ബിൽ നടപ്പാക്കും

◼️ വിദ്യാർഥികൾക്ക് സൗജന്യ പാഠപുസ്തകം പ്രീ യൂണിവേഴ്‌സിറ്റിതലംവരെയാക്കി.

◼️ 38 ലക്ഷം കർഷകർക്കായി 30,000 കോടി രൂപ പലിശയില്ലാവായ്പ

◼️ ആദിവാസി വികസന കോർപ്പറേഷനും പട്ടികവർഗ കമ്മിഷനും ബുദ്ധിസ്റ്റ് വികസന കോർപ്പറേഷനും ആരംഭിക്കും

◼️ ബസവകല്യാണിലെ സ്വകാര്യ വചന യൂണിവേഴ്‌സിറ്റിക്ക് 25 ഏക്കർ ഭൂമി

◼️ അംബേദ്‌കറുടെയും മറ്റ് സാമൂഹിക പരിഷ്കർത്താക്കളുടെയും പുസ്തകങ്ങൾ ഉറുദുവിലേക്ക് പരി ഭാഷപ്പെടുത്തും.

◼️ സർക്കാർ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെൺകുട്ടികൾക്ക് ഉപരിപഠനത്തിന് 30,000 രൂപ സ്കോളർഷിപ്പ് നൽകും.

◼️കുട്ടികളുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് നിരോധനം

◼️18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഡ്രഗ് അഡിക്‌ഷൻ റി ഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ ആരം ഭിക്കും.

◼️ വനിതാ ഗസ്റ്റ് ലക്ചറർമാർക്ക് 90 ദിവസത്തെ പ്രസവാവധി

◼️ കൊല്ലൂർ മൂകാംബികക്ഷേത്രത്തിലും കുക്കെ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലും വികസന അതോറിറ്റി സ്ഥാപിക്കും.
SUMMARY: Karnataka Budget: Emphasis on infrastructure development

Hot this week

ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ പുതിയ ഭാരവാഹികളായി റോബിൻ മാത്യു...

മാക്കൂട്ടം ചുരത്തിൽ വാഹനാപകടം; ബെംഗളൂരു സ്വദേശി മരിച്ചു

ബെംഗളൂരു: ഇരിട്ടി മാക്കൂട്ടം ചുരം റോഡിൽ പെരുമ്പാടിക്കു സമീപം മിനി ലോറിയും...

ധർമ്മസ്ഥല വെളിപ്പെടുത്തല്‍; ചിന്നയ്യ അയച്ച ശബ്ദരേഖ എസ്ഐടിക്ക് കൈമാറിയിട്ടുണ്ടെന്നും ഗൂഢാലോചനയെ കുറിച്ച് അറിയില്ലെന്നും പ്രകാശ് രാജ്

ബെംഗളൂരു: കർണാടകയിലെ ധർമ്മസ്ഥല മഞ്ചുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗൂഢാലോചന നടത്തിയെന്ന...

ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇംഗ്ലീഷ് പട; ഹാ​രി കെ​യ്ന് ഇ​ര​ട്ട ഗോ​ൾ

ടെക്‌സാസ്: ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്ക് ക്രൊ​യേ​ഷ്യ​യെ...

ഹോർമൂസ് സാധാരണ നിലയിലേക്ക്; ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ആ​ദ്യ ക​പ്പ​ൽ ഇ​ന്ന് ഗു​ജ​റാ​ത്തി​ലെ​ത്തും, ഇന്ധന പ്രതിസന്ധിക്ക് അയവുവരും 

ന്യൂഡൽഹി: യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ...

ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ

ബെംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ പുതിയ ഭാരവാഹികളായി റോബിൻ മാത്യു...

മാക്കൂട്ടം ചുരത്തിൽ വാഹനാപകടം; ബെംഗളൂരു സ്വദേശി മരിച്ചു

ബെംഗളൂരു: ഇരിട്ടി മാക്കൂട്ടം ചുരം റോഡിൽ പെരുമ്പാടിക്കു സമീപം മിനി ലോറിയും...

ധർമ്മസ്ഥല വെളിപ്പെടുത്തല്‍; ചിന്നയ്യ അയച്ച ശബ്ദരേഖ എസ്ഐടിക്ക് കൈമാറിയിട്ടുണ്ടെന്നും ഗൂഢാലോചനയെ കുറിച്ച് അറിയില്ലെന്നും പ്രകാശ് രാജ്

ബെംഗളൂരു: കർണാടകയിലെ ധർമ്മസ്ഥല മഞ്ചുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗൂഢാലോചന നടത്തിയെന്ന...

ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇംഗ്ലീഷ് പട; ഹാ​രി കെ​യ്ന് ഇ​ര​ട്ട ഗോ​ൾ

ടെക്‌സാസ്: ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്ക് ക്രൊ​യേ​ഷ്യ​യെ...

ഹോർമൂസ് സാധാരണ നിലയിലേക്ക്; ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ആ​ദ്യ ക​പ്പ​ൽ ഇ​ന്ന് ഗു​ജ​റാ​ത്തി​ലെ​ത്തും, ഇന്ധന പ്രതിസന്ധിക്ക് അയവുവരും 

ന്യൂഡൽഹി: യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ...

ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,...

പോർച്ചുഗലിനെ സമനിലയില്‍ പിടിച്ചുകെട്ടി കോംഗോ; നിറംമങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഹൗസ്റ്റൺ: ലോകകപ്പിലെ മികച്ച ടീമുകളിലൊന്നായ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ സമനിലയിൽ തളച്ച്...

സിഎംആർഎൽ-എക്സാലോജിക് കേസ്; വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, ചോദ്യം ചെയ്യൽ നടപടി നീണ്ടത് എട്ടു മണിക്കൂറോളം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ...

Related Articles

Popular Categories