ബെംഗളൂരു: സംസ്ഥാനത്തെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയവും തിരഞ്ഞെടുപ്പും തിരിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കർണാടക കോൺഗ്രസ് പ്രത്യേക സമിതിക്ക് രൂപം നൽകി. കെപിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറാണ് പാർട്ടി നേതാക്കളുടെ ഒരു സമിതി രൂപീകരിച്ചത്. വിദ്യാഭ്യാസമന്ത്രി സുധാകർ, എംഎൽഎമാർ, എംഎൽസി മാർ, യൂത്ത് കോൺഗ്രസിൻ്റെയും നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യയുടെയും സംസ്ഥാന പ്രസിഡൻ്റുമാർ എന്നിവരടങ്ങുന്ന ഒമ്പതംഗ സമിതിയേയാണ് നിയമിച്ചത്.
മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ ആണ് സമിതിയുടെ കൺവീനര്‍. 15 ദിവസത്തിനകം സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാർ നിർദേശിച്ചു.
കാമ്പസുകളിൽ തിരഞ്ഞെടുപ്പു പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് ആലോചിക്കാൻ ആവശ്യപ്പെട്ട് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി സിദ്ധ രാമയ്യയ്ക്ക് കത്തെഴുതിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഭിപ്രായങ്ങൾ സ്വരൂപിച്ച് റിപ്പോർട്ട് നൽകാൻ സമിതി രൂപീകരിച്ചത്. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള പദ്ധതികളെക്കുറിച്ച് അടുത്തിടെ നടന്ന ഭരണഘടനാദിന പരിപാടിയിൽ ഉപമുഖ്യമന്ത്രി കൂടിയായ ശിവകുമാർ സംസാരിച്ചിരുന്നു. സംസ്ഥാനത്ത് വിദ്യാർഥി രാഷ്ട്രീയത്തിന് 1989 മുതൽ നിരോധനമുണ്ട്. അക്രമസംഭവങ്ങളെ തുടർന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
SUMMARY: Karnataka Congress appoints special committee to look into campus politics
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…