KARNATAKA

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ് അയച്ചത്. രാഹുൽ വാർത്തസമ്മേളനത്തിൽ പ്രദര്‍ശിപ്പിച്ച രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെയല്ലെന്ന് നോട്ടീസിൽ കമ്മിഷൻ വ്യക്തമാക്കി.

രാഹുൽ ​ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ച രേഖകൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ രേഖകളിൽ നിന്നുള്ളതാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പോളിങ് ഓഫീസർ നൽകിയ രേഖകൾ പ്രകാരം ശകുൻ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രാഹുൽ പറയുകയുണ്ടായി. എന്നാല്‍ അന്വേഷണം നടത്തിയപ്പോൾ ഒരുതവണ മാത്രമാണ് വോട്ട് ചെയ്തതെന്ന് ശകുൻ റാണി അറിയിച്ചു. അതിനാൽ ആരോപണങ്ങൾ വ്യക്തമാക്കുന്ന രേഖകൾ രാഹുൽ ഗാന്ധി ഹാജരാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.

പാർട്ടിയുടെ 40 അംഗസംഘം നടത്തിയ അന്വേഷണത്തിലും വിശകലനത്തിലും വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകൾ, വോട്ടർമാരുടെ വ്യാജ വിലാസങ്ങൾ, വ്യാജ ചിത്രങ്ങൾ, സംശയാസ്പദമായ ഫോം 6 അപേക്ഷകൾ എന്നിവ കണ്ടെത്തിയതായി രാഹുൽ​ഗാന്ധി അവകാശപ്പെട്ടിരുന്നു. രാഹുൽ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലേ, വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനും പിന്തുണ നൽകാനുമായി കോൺഗ്രസ് വെബ്സൈറ്റ് ഇന്ന് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നീക്കം. രാഹുല്‍  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ചിട്ട് മൂന്ന് ദിവസമായിട്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലായിരുന്നു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
SUMMARY: Karnataka Election Commission sends notice to Rahul Gandhi over alleged irregularities in voter list

NEWS DESK

Recent Posts

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…

22 minutes ago

ഇടുക്കിയിൽ സ്കൂൾ ബസ് കയറി നാലു വയസ്സുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ്…

29 minutes ago

തൃശൂരിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്

തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്.…

36 minutes ago

മലയാളി വിദ്യാർഥികളെ ആക്രമിച്ച് ഫോൺ കവർന്ന സംഭവം; പ്രതികൾ പിടിയില്‍

ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ…

58 minutes ago

നമ്മ മെട്രോ യെല്ലോ ലൈന്‍; ആറാമത്തെ ട്രെയിന്‍ ഉടന്‍

ബെംഗളൂരു: ആർവി റോഡ്‌ മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിന്‍ ഉടൻ ട്രാക്കിലിറങ്ങും. പുതിയ…

1 hour ago

കേരളസമാജം കർണാടക ക്രിസ്മസ് -പുതുവത്സരാഘോഷം ഡിസംബർ 20 ന്

ബെംഗളൂരു: കേരളസമാജം കർണാടക ക്രിസ്മസ് -പുതുവത്സരാഘോഷം ഡിസംബർ 20 ന് യെലഹങ്ക സാറ്റലൈറ്റ് ടൗൺ ഡോ. ബി ആർ അംബേദ്കർ…

1 hour ago