കമൽഹാസന്റെ സിനിമയുടെ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ

ബെംഗളൂരു : കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ കർണാടകത്തിലെ തടയുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്.  കന്നഡ ഭാഷയെകുറിച്ചു കമൽ നടത്തിയ പരാമർശത്തിൽ 24 മണിക്കൂറിനകം കമൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്നാണ് ഫിലിം ചേംബറിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ  കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും സമ്മർദത്തെത്തുടർന്നാണ് ചേംബർ മുന്നറിയിപ്പ്.

കർണാടക സാംസ്കാരികവകുപ്പ് മന്ത്രി ശിവരാജ് തംഗടഗിയും കമൽ ക്ഷാമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം പ്രകടനംനടത്തി.

കമൽ പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കിൽ ‘തഗ് ലൈഫ്’ സിനിമ സംസ്ഥാനത്ത് നിരോധിക്കണമെന്ന് കർണാടക ചേംബർ ഓഫ് കൊമേഴ്‌സിനോട്  സംഘടനകള്‍ ആവശ്യപ്പെട്ടു. കന്നഡഗികരുടെ വികാരത്തെ വ്രണപ്പെടുത്തിയ കമൽഹാസൻ ക്ഷമാപണം നടത്തിയില്ലെങ്കിൽ സിനിമയുടെ റിലീസ് തടയണമെന്ന് സാംസ്കാരികമന്ത്രി ശിവരാജ് തംഗടഗിയും അഭിപ്രായപ്പെട്ടു. കമലഹാസന്‍റെ പരാമർശം കന്നഡിഗരുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തിയെന്ന് മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

മണിരത്നം ചിത്രം ‘തഗ് ലൈഫി’ന്റെ ഓഡിയോ ലോഞ്ചിൽ ‘തമിഴിൽ നിന്നാണ് കന്നഡ പിറന്നത്’ എന്ന കമലഹാസന്റെ പരാമർശമാണ് വിവാദത്തിന് കാരണമായത്. കന്നഡ നടൻ ശിവരാജ്കുമാറിനെ ചൂണ്ടിക്കാട്ടി മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന തന്റെ കുടുംബമാണ് അദ്ദേഹമെന്നും, കന്നഡയും തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്നും കമൽ ഹാസൻ പറഞ്ഞു. ഇതിനെതിരെ കർണാടകയിൽ വ്യാപക വിമർശനമാണ് ഉയർന്നത്.
<br>
TAGS : KAMAL HASSAN, CONTROVERSIAL STATEMENTS
SUMMARY : Karnataka Film Chamber says it will block the release of Kamal Haasan’s film

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. മണ്ണഞ്ചേരി...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയിലും വില...

കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം; രണ്ട് പേര്‍ പിടിയിൽ

ബെംഗളൂരു: 500 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് കർണാടകയിലും തമിഴ്നാട്ടിലും വിതരണം ചെയ്ത...

‘രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടില്‍ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ...

മകൾക്ക് 18 വയസ്സ് തികഞ്ഞാലും ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാലും ഉപരിപഠനത്തിനുള്ള ചെലവുകൾ വഹിക്കാൻ പിതാവിന്...

അനുനയ നീക്കം; വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്ര മന്ത്രിമാർ

ന്യൂഡൽഹി: നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ....

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും

ബെംഗളൂരു: കാവേരി കുടിവെള്ള വിതരണത്തിനായുള്ള പ്രധാന പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ...

കല ഓണോത്സവം പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ബെംഗളൂരു കല വെല്‍ഫയര്‍ അസോസിയേഷന്‍  സംഘടിപ്പിക്കുന്ന കല ഓണോത്സവം 2026-ന്റെ...

Related Articles

Popular Categories