ബെംഗളൂരു: പ്രധാനമന്ത്രി ഇ-ബസ് സേവാ പദ്ധതി പ്രകാരം കർണാടകയ്ക്കു 750 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ചു. സംസ്ഥാനത്തെ 10 നഗരങ്ങൾക്കാണ് ബസുകൾ ലഭിക്കുക. എന്നാൽ ബെംഗളൂരു, ഉഡുപ്പി നഗരങ്ങൾക്കു പദ്ധതി പ്രകാരം ബസുകൾ ലഭിക്കില്ല.
ബെളഗാവി, ഹുബ്ബള്ളി-ധാർവാഡ്, കലബുറഗി, മംഗളൂരു, മൈസൂരു നഗരങ്ങൾക്കു 100 ബസുകൾ വീതം ലഭിക്കും. ശിവമൊഗ്ഗ, തുമക്കൂരു, ബെള്ളാരി, വിജയപുര, ദാവനഗരെ നഗരങ്ങൾക്കു 50 ബസുകൾ വീതവും ലഭിക്കും. വാടക ഇനത്തിലാകും ബസുകൾ അതാതു ആർടിസികൾക്കു ലഭിക്കുക. കരാർ ലഭിക്കുന്ന കമ്പനികൾ ബസും ഡ്രൈവറെയും നൽകും. 2025-26 സാമ്പത്തിക വർഷത്തിൽ 14,750 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
SUMMARY: Karnataka gets 750 electric buses under PM-eBus Sewa scheme.
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ചുരം ഒൻപതാം വളവിനു താഴെ ചുരം കയറുകയായിരുന്ന കാറാണ്…
കാസറഗോഡ്: മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് ഫോണിൽ സന്ദേശം അയച്ച യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ. കാസറഗോഡ് അരമങ്ങാനം…
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽപോയി…
തൃശൂര്‍: ഓണാഘോഷത്തിനു സമാപനം കുറിച്ച് തൃശ്ശൂരില്‍ ഇന്ന് പുലികളിറങ്ങും. രാവിലെമുതല്‍ പുലിമടകളില്‍ ചായം തേക്കുന്ന ചടങ്ങുകള്‍ തുടങ്ങി. വൈകിട്ട് നാലുമണിയോടെയാണ് പുലികളി…
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. ഫൈനലില്‍ നിലവിലെ ചാംപ്യന്‍ യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ്…
ബെംഗളൂരു: ചാമരാജ്‌നഗറിൽ സ്കൂട്ടർ കാറും ലോറിയുമായി കൂട്ടിയിടിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാർഥികൾ മരിച്ചു. മറ്റെരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഗാലിപുര…