സമയം വർധിപ്പിക്കുന്നതിനെതിരെ കർണാടക ഐടി യൂണിയൻ നടത്തിയ പ്രതിഷേധത്തില്‍ നിന്ന്
ബെംഗളൂരു: സംസ്ഥാനത്ത് ജോലിസമയമുയർത്താനുള്ള നീക്കം ഉപേക്ഷിച്ച് കർണാടക സർക്കാർ. നിലവിലെ ഒൻപതുമണിക്കൂറും ഓവർടൈമടക്കം 10 മണിക്കൂറുമെന്ന ജോലിസമയം യഥാക്രമം 10 മണിക്കൂർ, 12 മണിക്കൂറായി വർധിപ്പിക്കാനുള്ള നടപടിയാണ് ഉപേക്ഷിച്ചത്. ജോലിസമയം ഉയർത്തുന്നതിനുള്ള നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചെന്ന് അഡീഷണൽ ലേബർ കമ്മിഷണർ സി. മഞ്ജുനാഥ് ചർച്ചയിൽ വ്യക്തമാക്കിയെന്ന് കർണാടക സ്റ്റേറ്റ് ഐടി, ഐടി ഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) അറിയിച്ചു.
ഐടി, ഫൈനാൻസ്, ആനിമേഷൻ, അക്കൗണ്ടിംഗ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി. ഐടി ജീവനക്കാർ നടത്തിയ സമരത്തെത്തുടർന്നാണ് സര്‍ക്കാര്‍ പിന്മാറിയത്.
1961-ലെ കർണാടക ഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് നിലവിലുള്ള ജോലിസമയം ഉയർത്താനായിരുന്നു സർക്കാര്‍ തീരുമാനിച്ചത്. ഇതോടെ ഐടി ജീവനക്കാരുടെ പ്രതിഷേധം ശക്തമായി. ജോലിസമയം ദിവസം 14 മണിക്കൂറാക്കി ഉയർത്താൻ കഴിഞ്ഞവർഷം സർക്കാർ നീക്കംനടത്തിയിരുന്നെങ്കിലും അന്നും ജീവനക്കാരുടെ എതിർപ്പിനെത്തുടർന്ന് പിൻവലിക്കുകയായിരുന്നു. പുതിയ ബില്ലിനെതിരെ കഴിഞ്ഞ ഒരുമാസമായി കെഐടിയു പ്രതിഷേധത്തിലായിരുന്നു.
SUMMARY: Karnataka Govt Drops Plan to Extend IT Sector Working Hours
പാലക്കാട്: പോക്‌സോ കേസിൽ ടാറ്റൂ ആർട്ടിസ്റ്റ് പിടിയിൽ. പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കൊല്ലം സ്വദേശി ബിപിൻ പാലക്കാട് ടൗൺ…
റായ്പൂർ: ഛത്തീസ്‌ഗഡിൽ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രമണം. ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ്…
അസമിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ഗുവാഹത്തിയിൽ…
കൊച്ചി: നടനും സംവിധായകനുമായ ബേസില്‍ ജോസഫ് സിനിമ നിർമാണ രംഗത്തേക്ക്. 'ബേസില്‍ ജോസഫ് എന്റർടൈൻമെന്റ്' എന്നാണ് നിർമാണ കമ്പനിയുടെ പേര്.…
തിരുവനന്തപുരം: ലൈംഗികാരോപണം നേരിട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ ഇനി പ്രത്യേക ബ്ളോക്ക്. പ്രതിപക്ഷ നേതാവ് വി ഡി…
ഭുവനേശ്വർ: ഉറങ്ങുന്നതിനിടെ സഹപാഠികള്‍ കണ്ണില്‍ പശ തേച്ചൊട്ടിച്ചതിനെത്തുടർന്ന് 8 വിദ്യാർഥികള്‍ ആശുപത്രിയില്‍. 3,4,5 ക്ലാസുകളിലുള്ള വിദ്യാർഥികളെയാണ് കണ്‍പോളകള്‍ പരസ്പരം ഒട്ടിയ…