ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. 10 ലക്ഷം രൂപ ആണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടക സ്വദേശികളായ രണ്ട് പേരും ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ആന്ധ്ര സ്വദേശിയുമാണ് പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂവരെയും അവരുടെ കുടുംബങ്ങൾക്ക് മുമ്പിൽ വെച്ചാണ് ഭീകരർ കൊലപ്പെടുത്തിയത്. ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവുവും കുടുംബവും പഹൽഗാമിൽ ചൊവ്വാഴ്ച രാവിലെയാണ് എത്തിയത്. ഭാര്യക്കും മകനും മുന്നിൽ വെച്ചാണ് റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ മഞ്ജുനാഥ റാവു വെടിയേറ്റ് വീണത്.
ഭരത് ഭൂഷൻ കുടുംബത്തോടൊപ്പം മൂന്ന് ദിവസം മുമ്പാണ് കാശ്മീരിലേക്ക് പോയത്. ചൊവ്വാഴ്ച തിരികെ മടങ്ങേണ്ടതായിരുന്നു. ബെംഗളൂരു ജാലഹള്ളിയിൽ ഡയഗ്നോസ്റ്റിക് സെന്റർ നടത്തുകയായിരുന്നു ഭരത്. വിവരം അറിഞ്ഞ് ഭരതിന്റെ സഹോദരൻ പ്രീതം കാശ്മീരിലേക്ക് എത്തിയിരുന്നു. ആന്ധ്രാ സ്വദേശി മധുസൂദൻ റാവു ഭാര്യക്കും മക്കൾക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു. ഭീകരാക്രമണ സമയത്ത് പ്രദേശത്ത് കർണാടകയിൽ നിന്ന് 12 പേരുണ്ടായിരുന്നു. ഇവർ പല സംഘങ്ങളായി എത്തിയവരായിരുന്നു. കശ്മീരിൽ കുടുങ്ങിയ കർണാടക സ്വദേശികളെ തിരിച്ചെത്തിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.
TAGS: KARNATAKA | TERROR ATTACK
SUMMARY: CM Siddaramaiah announces Rs 10 lakh each to families of three men died in terror strike
ബെംഗളൂരു: കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 5 പേർ കൂടി മരിച്ചു. ഹാസൻ ജില്ലയിൽ…
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട…
ബെംഗളൂരു: പൊതുവേദിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാൻ കയ്യോങ്ങിയ ഐപിഎസ് ഓഫിസർ രാജി പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുമായും…
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷണൽ റെയിൽവേയ്‌ക്ക് കീഴിലെ വിവിധ സെക്‌ഷനുകളിൽ എൻജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം നോര്‍ത്ത്-…
ബെംഗളൂരു: ശിവാജിനഗറിൽ നിന്ന് വിമാനത്താവളത്തിലേക്ക് ബിഎംടിസിയുടെ നോൺ എസി ബസ് ഇന്ന് സർവീസ് ആരംഭിക്കും. 293-എപി നമ്പറിലുള്ള ബസ് ഹെന്നൂർ,…
ബെംഗളൂരു: സംസ്ഥാനത്ത് സര്‍വീസ് നിരോധിച്ച ബൈക്ക് ടാക്സികൾ പുനരാരംഭിക്കാന്‍ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് വനിതായാത്രക്കാർ. ബൈക്ക് ടാക്സി നിരോധനത്തിനെതിരേ…