ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ സംയുക്തസേനയും ഭീകരരും തമ്മിൽ കുൽഗാമിൽ ഏറ്റുമുട്ടൽ നടക്കുന്നതായി റിപ്പോർട്ട്. താങ്മാർഗ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടി.ആർ.എഫിന്റെ ഉന്നത കമാൻഡറെ സൈന്യം വളഞ്ഞുവെന്നാണ് റിപ്പോർട്ട്. കരസേന, സി ആര്‍ പി എഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവയുടെ സംയുക്ത ഓപറേഷനാണ് നടക്കുന്നത്.
നേരത്തെ ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഭീകരരും സൈന്യവും തമ്മിൽ രൂക്ഷമായ വെടിവെപ്പുണ്ടായി. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സൈനിക വിഭാഗമായ ചിനാർ കോപ്സ് അറിയിച്ചു.
പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മരണപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും.
ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു കരുതുന്ന നാലുപേരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു. ഭീകരഗ്രൂപ്പായ ലഷ്‌കര്‍ ഇ ത്വയ്യിബയുമായി ബന്ധമുള്ള ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ, ആദില്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. അക്രമികളില്‍ രണ്ട് പേര്‍ സംസാരിച്ചത് പഷ്തൂണ്‍ ഭാഷയിലാണെന്നാണ് വിവരം. ഇത് അക്രമികള്‍ പാക്കിസ്ഥാന്‍ സ്വദേശികളാണെന്നതിന്റെ സൂചനയാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
<br>
TAGS : ENCOUNTER | PAHALGAM TERROR ATTACK
SUMMARY : Encounter between soldiers and terrorists in Kashmir’s Kulgam; Army surrounds TRF commander
പത്തനംതിട്ട: ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ട്യൂഷൻ…
ന്യൂഡല്‍ഹി: സൗത്ത് ഡൽഹിയിലെ അമർ കോളനിയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി. മൈസൂരു, ബത്തേരി വഴിയായിരിക്കും സർവീസ്.…
കൊച്ചി: വെടിമരുന്നിന് തീപിടിച്ച് തൃശൂരിലുണ്ടായ ദാരുണമായ സംഭവത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ അഞ്ചു ലക്ഷം…
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പൽ ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇറാന്റെ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു.…
തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍…