ബെംഗളൂരു: ഐടി ജീവനക്കാരുടെ ജോലി സമയം നീട്ടാനുള്ള നിർദേശത്തിൽ സർക്കാർ തീരുമാനം ഉടനെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ്. വിഷയത്തിൽ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രവൃത്തി സമയം നീട്ടണമെന്ന് വ്യവസായ മേഖലയിൽ നിന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. എന്നാൽ വിഷയത്തിൽ ഐടി ജീവനക്കാരുടെ അഭിപ്രായം ആരായുമെന്നും മന്ത്രി വ്യക്തമാക്കി.
ജോലി സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട് ഐടി സ്ഥാപനങ്ങള്‍ സംസ്ഥാന സർക്കാരിന് കഴിഞ്ഞ ദിവസമാണ് നിർദേശം നൽകിയത്. തുടര്‍ന്ന് കർണാടക ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇത് പ്രകാരം ഐടി, ഐടിഇഎസ്, ബിപിഒ മേഖലയിലെ ഒരു ജീവനക്കാരന് ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടിവരാം. എന്നാൽ തുടർച്ചയായ മൂന്ന് മാസങ്ങളിൽ 125 മണിക്കൂറിൽ കൂടരുത്. നിലവിലുള്ള നിയമം ഓവർടൈം ഡ്യൂട്ടി ഉൾപ്പെടെ പ്രതിദിനം പരമാവധി 10 മണിക്കൂറാണ് അനുവദിക്കുന്നത്. പ്രതിദിനം 10 മണിക്കൂർ ജോലി സമയം 12 മണിക്കൂറായി നീട്ടാനാണ് ഐടി കമ്പനികൾ അഭ്യർത്ഥിച്ചത്. രണ്ടു മണിക്കൂർ ഓവർടൈം അടക്കം മൊത്തത്തിൽ 14 മണിക്കൂറാക്കി ഭേദഗതി ചെയ്യാനാണ് നീക്കം.
TAGS: KARNATAKA | SANTHOSH LAD
SUMMARY: Decision on extending work hours for it employees soon says minister
ഇടുക്കി: മൂന്നാറില്‍ ട്രക്കിംഗിനിടെ ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. തമിഴ്നാട് സ്വദേശി പ്രകാശാണ്(58) മരിച്ചത്. ഒരു…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന് വില 72000 കടന്നു. ജൂണ്‍…
വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…
ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…
ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പരുക്കേറ്റവരില്‍ ഏകദേശം 15 പേർ ആശുപത്രികളില്‍…
ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ് കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ…