ഐടി ജീവനക്കാരുടെ തൊഴിൽസമയം ദീർഘിപ്പിക്കൽ; സർക്കാർ തീരുമാനം ഉടനെന്ന് മന്ത്രി

ബെംഗളൂരു: ഐടി ജീവനക്കാരുടെ ജോലി സമയം നീട്ടാനുള്ള നിർദേശത്തിൽ സർക്കാർ തീരുമാനം ഉടനെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ്. വിഷയത്തിൽ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രവൃത്തി സമയം നീട്ടണമെന്ന് വ്യവസായ മേഖലയിൽ നിന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. എന്നാൽ വിഷയത്തിൽ ഐടി ജീവനക്കാരുടെ അഭിപ്രായം ആരായുമെന്നും മന്ത്രി വ്യക്തമാക്കി.

ജോലി സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട് ഐടി സ്ഥാപനങ്ങള്‍ സംസ്ഥാന സർക്കാരിന് കഴിഞ്ഞ ദിവസമാണ് നിർദേശം നൽകിയത്. തുടര്‍ന്ന് കർണാടക ഷോപ്പ്‌സ് ആന്‍ഡ്‌ കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇത് പ്രകാരം ഐടി, ഐടിഇഎസ്, ബിപിഒ മേഖലയിലെ ഒരു ജീവനക്കാരന് ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടിവരാം. എന്നാൽ തുടർച്ചയായ മൂന്ന് മാസങ്ങളിൽ 125 മണിക്കൂറിൽ കൂടരുത്. നിലവിലുള്ള നിയമം ഓവർടൈം ഡ്യൂട്ടി ഉൾപ്പെടെ പ്രതിദിനം പരമാവധി 10 മണിക്കൂറാണ് അനുവദിക്കുന്നത്. പ്രതിദിനം 10 മണിക്കൂർ ജോലി സമയം 12 മണിക്കൂറായി നീട്ടാനാണ് ഐടി കമ്പനികൾ അഭ്യർത്ഥിച്ചത്. രണ്ടു മണിക്കൂർ ഓവർടൈം അടക്കം മൊത്തത്തിൽ 14 മണിക്കൂറാക്കി ഭേദഗതി ചെയ്യാനാണ് നീക്കം.

TAGS: KARNATAKA | SANTHOSH LAD
SUMMARY: Decision on extending work hours for it employees soon says minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്‌നാട്ടിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ ദാരുണമായ...

വ്യാജ ഫെയർനെസ് ക്രീമുകൾ വിറ്റാൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കും; പരസ്യം നൽകുന്ന വ്ലോഗർമാർക്കെതിരെയും കേസ്

കൊച്ചി: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൊടികളുടെയും വിൽപന തടയാൻ സംസ്ഥാനത്ത്...

കേരളത്തിലടക്കം രാജ്യത്ത് 32 വ്യാജ സർവകലാശാലകൾ; ജാഗ്രത നിർദേശിച്ച് യു.ജി.സി

ന്യൂഡല്‍ഹി: രാജ്യത്ത് 32 സർവകലാശാലകളെ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി യൂണിവേഴ്‌സിറ്റി...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനാഘോഷം

ബെംഗളൂരു:  കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനം ആഘോഷിച്ചു. സമാജം വനിതാവിഭാഗം...

പ്രവാസി മലയാളികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം- ഷാനിമോൾ ഉസ്മാൻ 

ബെംഗളൂരു: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ട് പ്രവാസി മലയാളികൾ...

പ്രിയദര്‍ശിനിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച്‌ സംസ്ഥാന...

എസ്ബിഐയില്‍ ഒഴിവുകള്‍; സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 20 സ്പെഷ്യലിസ്റ്റ് കേഡർ...

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്; ‘കളരി സംഗമം’ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: വരാനിരിക്കുന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിനും ഖേലോ ഇന്ത്യ മത്സരങ്ങൾക്കും മുന്നോടിയായി...

Related Articles

Popular Categories