Categories: KARNATAKATOP NEWS

മൈക്രോഫിനാൻസ് കമ്പനികൾക്കെതിരായ ഓർഡിനൻസ് ഗവർണർക്ക് വീണ്ടും അയച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസ് ഗവർണർ താവർചന്ദ് ഗെലോട്ടിന് വീണ്ടും അയച്ച് സംസ്ഥാന സർക്കാർ. കുറ്റകൃത്യത്തിനുള്ള ശിക്ഷയും പിഴയും അധികമെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസ് നേരത്തെ ഗവർണർ തള്ളിയിരുന്നു. 10 വർഷം തടവും 5 ലക്ഷം രൂപ പിഴയുമാണ് കമ്പനികൾക്കെതിരെ ഓർഡിനൻസ് നിർദേശിക്കുന്നത്.

മൈക്രോ ഫിനാൻസ് കമ്പനികളുടെ പീഡനം മൂലം നിരവധി പേർ ആത്മഹത്യ ചെയ്തതോടെയായിരുന്നു സർക്കാർ ഓർഡിനൻസ് ഇറക്കിയത്. മൈക്രോഫിനാൻസ് കമ്പനികളുടെ ചൂഷണത്തിനിരയായി ജീവനൊടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ ഇത്തരം കമ്പനികളെ നിയന്ത്രിക്കാൻ ഓർഡിനൻസിൽ കർശന വ്യവസ്ഥകളായിരുന്നു സർക്കാർ ഉൾപ്പെടുത്തിയിരുന്നത്. നിയമം ലംഘിച്ചാൽ പത്തുവർഷംവരെ ജയിൽശിക്ഷയും അഞ്ചുലക്ഷം രൂപവരെ പിഴയും ഉറപ്പുവരുത്താൻ ഓർഡിനൻസിൽ വ്യവസ്ഥചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞിരുന്നു.

രജിസ്റ്റർ ചെയ്തിട്ടുള്ള മൈക്രോ ഫിനാൻസുകളെയും രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ സ്ഥാപനങ്ങളുടെ ലോൺ റിക്കവറിയെയും പുതിയ നിയമം ബാധിക്കുമെന്ന് ആശങ്കയുയർന്നിരുന്നു. കമ്പനികളെ നിയന്ത്രിക്കാൻ പൊലീസ് വകുപ്പിന് നിലവിലുള്ള നിയമങ്ങൾ ഉപയോഗിക്കാം. ഓർഡിനൻസ് മൈക്രോഫിനാൻസിനെ പ്രതികൂലമായി ബാധിക്കും. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളെയും ഇത് ബാധിക്കുമെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഗവർണർ ഉന്നയിച്ച ആശങ്കകൾക്ക് വിശദീകരണം ഉൾപെടുത്തിയാണ് സർക്കാർ ഓർഡിനൻസ് വീണ്ടും അയച്ചത്.

TAGS: MICRO FINANCE ORDINANCE
SUMMARY: Govt sends microfinance ordinance to governor again with explanation

Savre Digital

Recent Posts

പരസ്യചിത്രീകരണത്തിനിടെ ജൂനിയർ എൻടിആറിന് പരുക്ക്

പരസ്യചിത്ര ഷൂട്ടിങ്ങിനിടെ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന് പരിക്ക്.  എന്നാൽ പരുക്ക് ഗുരുതരമല്ലെന്നും രണ്ടാഴ്ച വിശ്രമത്തില്‍ കഴിയാന്‍ താരത്തോട് ഡോക്ടര്‍മാര്‍…

2 hours ago

സംശയനിഴലിലാക്കുന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചു; കെ എം ഷാജഹാനെതിരെ പരാതിയുമായി മൂന്ന് എംഎല്‍എമാര്‍

കൊച്ചി: യൂട്യൂബിലൂടെ അധിക്ഷേപകരമായ വാർത്തകൾ പ്രചരിപ്പിച്ച കെ എം ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മൂന്ന് എംഎല്‍എമാരുടെ പരാതി. കോതമംഗലം എംഎല്‍എ…

2 hours ago

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത് ചാവക്കാട് സ്വദേശി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ്…

3 hours ago

മണിപ്പൂരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം; രണ്ടു ജവാന്‍മാര്‍ക്ക് വീരമൃത്യു, നാലുപേര്‍ക്ക് പരുക്ക്

ഇംഫാൽ: മണിപ്പൂർ ബിഷ്ണുപൂരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. ​…

4 hours ago

ശ്രീനാരായണഗുരു മഹാസമാധി ദിനാചാരണം

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 98-മത് മഹാസമാധി ദിനാചാരണം സെപ്റ്റംബർ 21ന് അൾസൂരു, മൈലസാന്ദ്ര, എസ് എൻ…

5 hours ago

എഐകെഎംസിസി ബൊമ്മനഹള്ളി ഏരിയ പ്രവർത്തക കൺവെൻഷൻ

ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു ബൊമ്മനഹള്ളി ഏരിയ പ്രവർത്തക കൺവെൻഷനും കമ്മിറ്റി രൂപവത്കരണവും മടിവാള സേവരി ഹോട്ടലിൽ നടന്നു.…

5 hours ago