ബെംഗളൂരു: കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ചതിൽ പ്രതിഷേധിച്ച് നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജൂലൈ 27നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ചേരുന്നത്. കന്നഡിഗരുടെ ആവശ്യങ്ങൾ കേൾക്കാത്തതിനാൽ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കർണാടകയുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ന്യൂഡൽഹിയിൽ സർവകക്ഷി എംപിമാരുടെ യോഗം വിളിച്ചിരുന്നിട്ടും കേന്ദ്ര ബജറ്റ് സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത ധനമന്ത്രി നിർമല സീതാരാമനും കർണാടകയിലെ ജനങ്ങളുടെ ആശങ്ക അവഗണിച്ചു.
മേക്കെദാട്ടു അണക്കെട്ട് പദ്ധതിയും മഹാദായിയും അംഗീകരിക്കണമെന്ന കർഷകരുടെ ആവശ്യങ്ങൾ പോലും അവഗണിക്കപ്പെട്ടു. വിവിധ വിഭാഗങ്ങൾക്ക് കീഴിൽ സംസ്ഥാനത്തിന് ഫണ്ട് വെട്ടിക്കുറച്ചതും ശരിയായില്ല. മെട്രോയ്ക്കും മറ്റ് അടിസ്ഥാന പദ്ധതികൾക്കുമുള്ള ഫണ്ട് ഇപ്പോഴും വിദൂര സ്വപ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
TAGS: KARNATAKA | NITI AYOG
SUMMARY: Karnataka CM to boycott NITI Aayog meeting for ‘neglecting’ state in Budget
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…
ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…