ബെംഗളൂരു: മത്സര പരീക്ഷകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) നടത്തുന്ന പരീക്ഷകളിൽ സുതാര്യത വരുത്താനാണ് തീരുമാനം. വരാനിരിക്കുന്ന പരീക്ഷകൾക്കായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകളും വെബ്കാസ്റ്റിംഗും ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചു.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.എം. സി. സുധാകറിൻ്റെ അധ്യക്ഷതയിൽ 31-ാമത് അഡ്മിനിസ്‌ട്രേറ്റീവ് ബോർഡ് യോഗത്തിലാണ് തീരുമാനങ്ങൾ. സാങ്കേതികവിദ്യകൾ നടപ്പാക്കുന്നതിന് 10 കോടി രൂപയുടെ ടെൻഡർ നടപടികൾ ആരംഭിക്കും. എല്ലാ കെഇഎ പരീക്ഷകളിലും വിരലടയാള ശേഖരണത്തിനും ഉദ്യോഗാർത്ഥികളുടെ മുഖം തിരിച്ചറിയുന്നതിനും എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും ബോർഡ് അംഗീകാരം നൽകി.
20,000-ൽ താഴെ ഉദ്യോഗാർത്ഥികളുള്ള മത്സര പരീക്ഷകൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ നടത്താൻ ബോർഡ് തീരുമാനിച്ചു. കൂടാതെ ഓഗസ്റ്റ് 14 ന് ആരംഭിക്കുന്ന നീറ്റ് കൗൺസലിംഗ് പ്രക്രിയയ്ക്ക് ശേഷം സംസ്ഥാനത്ത് മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള കൗൺസലിംഗ് ആരംഭിക്കാനും ബോർഡ് തീരുമാനിച്ചു.
TAGS: KARNATAKA | EXAMS
SUMMARY: Karnataka govt to implement AI, webcasting methods for competitive exams to ensure transparency
ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ് ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…
തിരുവനന്തപുരം: ബിജെപി നേതാവും കൗണ്‍സിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ തന്റെ ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റാൻ…
ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നു വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബെംഗളുരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്നേഹ സാന്ത്വനയാത്ര…
ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന്…
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…