ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും, ഭാര്യ ബി. എം. പാർവതിക്കും, സംസ്ഥാന നഗര വികസന മന്ത്രി ബൈരതി സുരേഷിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പുറപ്പെടുവിച്ച സമൻസ് നോട്ടീസിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. അടുത്ത വാദം ഫെബ്രുവരി 20ന് നടക്കും. മുഡ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മൂവരും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി പുറപ്പെടുവിച്ച സമൻസ് ഹൈക്കോടതി നേരത്തെ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് സമൻസ് ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹർജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ച് അടുത്ത വാദം കേൾക്കുന്നതുവരെ ഇഡി സമൻസ് സ്റ്റേ ചെയ്തു. നേരത്തെ, ലോകായുക്ത പോലീസിൽ നിന്ന് അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) കൈമാറാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സമൻസ് പുറപ്പെടുവിച്ചത് കോടതിയുടെ പരിഗണനയിലുള്ള നടപടികൾക്ക് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഇടക്കാല സ്റ്റേ. സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ സന്ദേശ് ചൗട്ട, തന്‍റെ കക്ഷി കഴിഞ്ഞ വർഷം തന്നെ ബദൽ പ്ലോട്ട് മുഡയ്ക്ക് കൈമാറിയതായി വാദിച്ചു.
എന്നിട്ടും സമൻസ് അയക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. ഇതേ കേസിൽ മുഡ എം.ഡി. നടേഷിന് നൽകിയ സമൻസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ഇക്കാരണത്താൽ നിലവിൽ സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർക്ക് നൽകിയ സമൻസും റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
TAGS: KARNATAKA HIGH COURT
SUMMARY: Karnataka HC adjourns hearing till Feb 20 on ED summons to CM’s wife, minister Suresh
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്ന് വിശദമായ മെഡിക്കല്‍ ബോർഡ്…
ബെംഗളൂരു: വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം ‘ചിങ്ങനിലാവ് 2025’ ടിക്കറ്റ് പ്രകാശനംചെയ്തു. ആദ്യ ടിക്കറ്റ് അസോസിയേഷൻ അംഗം…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…
മലപ്പുറം: കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്ച വൈകിട്ട്…
ചെന്നൈ: തമിഴ്നാട്ടില്‍ സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.…
ബെംഗളൂരു: ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിക്കൊരുങ്ങി കർണാടക സർക്കാർ. പ്രധാനമായും ഭാഗ്യം ഫലം നിർണയിക്കുന്ന പണം ഉപയോഗിച്ചുള്ള ഓൺലൈൻ…