ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും, സിബിഐക്കും, ലോകായുക്തയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഭൂമി കുംഭകോണ കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിലാണ് ഹൈക്കോടതി നടപടി.
സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഉത്തരവ്. നവംബർ 25ന് ഇതു വരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ലോകായുക്ത പോലീസിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നത് നവംബർ 26ലേക്ക് മാറ്റി.
കേസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ലോകായുക്ത പോലീസ് തിങ്കളാഴ്ച സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ചിരുന്നു. കേസിൽ സിദ്ധരാമയ്യക്കു പുറമെ അദ്ദേഹത്തിൻ്റെ ഭാര്യ പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, ദേവരാജു എന്നിവരുടെ പേരുകളാണ് നിലവിലുള്ളത്.
TAGS: KARNATAKA | MUDA SCAM
SUMMARY: Karnataka Highcourt sents notice to Siddaramiah on Muda scam
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…