ബെംഗളൂരു: ഐപിഎസ് ഓഫീസർ ഡി. രൂപ നൽകിയ മാനനഷ്ടക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധുരിക്ക് ആശ്വാസം. രോഹിണിക്കെതിരായ ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. 2023 ലെ സ്വകാര്യ തർക്കത്തെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഇരുവരും പരസ്പരം നടത്തിയ പരാമർശങ്ങളാണ് കേസിനാധാരം. 2024 ഡിസംബർ 9നാണ് രൂപ സ്വകാര്യ പരാതി ഫയൽ ചെയ്തത്.
2023 ഫെബ്രുവരിയിൽ രൂപയ്‌ക്കെതിരെ സിന്ധുരി സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. എന്നാൽ തനിക്കെതിരെ കുറ്റം ചുമത്തിയ ജനുവരി 13 ലെ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രോഹിണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ അടുത്ത വാദം മാർച്ച് 12ന് നടക്കും. അതേസമയം ഡി. രൂപക്കെതിരെ രോഹിണി പ്രത്യേക മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. റിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.
TAGS: KARNATAKA
SUMMARY: IPS officer Roopa D
Karnataka HC grants interim relief to IAS officer Rohini Sindhuri in defamation case
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…