Categories: KARNATAKATOP NEWS

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ആംനസ്റ്റി ഇന്റര്‍നാഷണലിനെതിരായ ഇഡി നടപടി തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികള്‍ തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. ആംനസ്റ്റിക്കെതിരെയും മുന്‍ ഡയറക്ടര്‍ ആകാര്‍ പട്ടേലിനെതിരെയും ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളാണ് അടുത്തവാദം കേള്‍ക്കുന്നതുവരെ കോടതി തടഞ്ഞത്. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് ഇഡിക്ക് നിര്‍ദേശം നല്‍കി. 2022 മേയ് ഏഴിനാണ് ഇഡി കേസ് രജിസ്റ്റര്‍ചെയ്തത്.

കേസ് തള്ളണമെന്നാവശ്യപ്പെട്ടാണ് ആകാര്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതേതുടർന്ന് കോടതി ഇഡിക്ക് നോട്ടീസയച്ചു. കേസില്‍ മൂന്നാം പ്രതിയായ ആംനസ്റ്റി ഇന്ത്യയുടെ മുന്‍ സിഇഒ ജി. അനന്തപദ്മനാഭനെതിരായി ഇഡി നടപടിയെടുക്കുന്നത് ഫെബ്രുവരിയില്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് താത്കാലികമായി തടഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് ആകാര്‍ പട്ടേലിനെതിരായ നടപടിയും തടഞ്ഞത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ 2020-ല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ്. സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചതോടെയായിരുന്നു ഇത്.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka HC stays ED’s money laundering case against Amnesty India, Aakar Patel

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

1 hour ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

2 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

2 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

3 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

4 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

4 hours ago