പാലക്കാട്: കാമുകിയുമായി പിണങ്ങിയ വിഷമത്തില്‍ ട്രെയിൻ അട്ടിമറിക്കാന്‍ ശ്രമം നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. ഒഡിഷ ബാലിഗുഡ മഡ്ഗുഡ സ്വദേശി ബിനാട മല്ലിക് (23) ആണ് മലമ്പുഴ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം.
മലമ്പുഴ ആരക്കോട് പറമ്പിൽ റെയിൽവേ ട്രാക്കിന് സമീപത്തെ ഫോണിൽ ഒഡിഷയിലെ കാമുകിയുമായി സംസാരിക്കുന്നതിനിടെ കാമുകി ഇയാളോട് പിണങ്ങി. ഇതേതുടര്‍ന്ന് അമിതമായി മദ്യപിച്ച ഇയാള്‍ ആദ്യം തന്റെ ശരീരത്തിൽ കുപ്പിച്ചില്ലുപയോഗിച്ചു മുറിവേൽപ്പിച്ചു. പിന്നീട് ട്രെയിൻ അപകടപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി സമീപത്ത് കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയിൽപ്പാളത്തിൽ വച്ചു. 2.40 ന് കടന്നു പോകേണ്ടിയിരുന്ന വിവേക് എക്സ്പ്രസ് ഇവിടെയെത്തിയപ്പോൾ ലോക്കോ പൈലറ്റ് മരത്തടി കണ്ടതോടെ ട്രെയിൻ നിർത്തി. ഇത് എടുത്ത് മാറ്റിയാണ് ട്രയിൻ കടന്നുപോയത്. ആനകൾ ട്രാക്ക് മുറിച്ചുകടക്കാൻ സാധ്യതയുള്ള സ്ഥലമായതിനാൽ ട്രെയിൻ വളരെ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. ദൂരെ മാറിയിരുന്ന് ഇത് ശ്രദ്ധിച്ച ബിനാട മല്ലിക് വീണ്ടുമെത്തി മരക്കഷ്ണം ട്രാക്കിലേക്ക് കയറ്റിവച്ചു.
പുലർച്ചെ മൂന്നോടെ കടന്നുപോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും മരത്തടി മാറ്റി യാത്ര തുടർന്നു. രണ്ട് ലോക്കോ പൈലറ്റുമാരും അറിയിച്ചതനുസരിച്ച് ആർപിഎഫും മലമ്പുഴ പോലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
<br>
TAGS : SABOTAGE ATTEMPT | PALAKKAD
SUMMARY : Guest worker arrested for trying to sabotage train after falling out with girlfriend
ബുലന്ദ്‌ഷഹർ: മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്നു. ബുലന്ദ്ഷഹറിലെ ആർജെഎസ് ഫിറ്റ്നസ് ജിമ്മിൽ ശനിയാഴ്ച രാത്രി…
തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ…
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന തൃശൂര്‍ കുണ്ടന്നൂർ സ്വദേശി…
ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ…
ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു…
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം ഉൾപ്പെടെ എല്ലാ…