പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20-കാരിയെ കുത്തിക്കൊലപ്പെടുത്തി. കർണാടകയില്‍ ഹുബ്ബള്ളി വീരപുരയിലാണ് ദാരുണസംഭവം. ഇന്ന് പുലർച്ചെയാണ് സംഭവം. വിദ്യാർഥിനിയായ അഞ്ജലിയെ ഗിരീഷ് സാവന്ത് എന്നയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കുത്തികൊലപ്പെടുത്തുകയായിരുന്നു.
ഇയാളെ പിന്നീട് പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പ്രതി അഞ്ജലിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാല്‍ അഞ്ജലി ഇത് നിരസിച്ചു. ഇതിന് ശേഷം പ്രതി യുവതിയെ ശല്യപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. വിദ്യാർഥിനിയുടെ ബന്ധുക്കള്‍ വിഷയത്തില്‍ ഇടപെടുകയും ശല്യം ചെയ്താല്‍ പോലീസില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ ക്രൂര കൊലപാതകം നടത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ജലിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ബന്ധുക്കളെയും പ്രതി ആക്രമിച്ചു.
ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…
കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. ദേവസ്വം മാനുവല്‍ പ്രകാരമുള്ള തെറ്റ് ചെയ്തുവെന്നു പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി…
തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാപൂരമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ നാളെ തിരിതെളിയും. രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ…
ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി…
കോട്ടയം: ഉഴവൂര്‍ മേലെ അരീക്കരയില്‍ തോക്ക് പൊട്ടി ഒരാള്‍ മരിച്ചു. ഉഴവൂര്‍ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്.…
ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ…