ബെംഗളൂരു: ഇന്ത്യയിൽ എംബിബിഎസ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യവുമായി കര്‍ണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.ശരണപ്രകാശ് പാട്ടീൽ. ഇക്കാര്യത്തിൽ എത്രയും വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ ചെയര്‍മാനോട് മന്ത്രി ആവശ്യപ്പെട്ടു. ശ്രീ അടല്‍ ബിഹാരി വാജ്പേയി മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബിരുദാനന്തര അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിവർഷം നീറ്റ് പരീക്ഷ എഴുതിയ അഞ്ച് ലക്ഷം വിദ്യാര്‍ഥികളില്‍ ഒരു ലക്ഷം പേര്‍ക്ക് മാത്രമാണ് സീറ്റ് ലഭിക്കുന്നത്. നീറ്റ് പരീക്ഷ എഴുതുന്നവരുടെ എണ്ണവും, സീറ്റ് ലഭിക്കുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം കുറയ്ക്കുന്നതിനായി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുളള പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജ് തുറക്കും. മെഡിക്കല്‍ കോളജുകളുടെ ഭാഗമായി ആശുപത്രികളും സ്ഥാപിക്കും. കൂടാതെ ജില്ലകള്‍ തോറും കാന്‍സര്‍ കെയര്‍ യൂണിറ്റുകളും ട്രോമ സെന്ററുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും നിര്‍മിക്കുമെന്ന് മന്ത്രി ഡോ.ശരൺ പ്രകാശ് പറഞ്ഞു.
TAGS: KARNATAKA | MEDICAL SEAT
SUMMARY: Karnataka minister seeks nmc to increase mbbs seats
പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ്…
തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമലയിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…
കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…
ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…
ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക്…
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…