ബെംഗളൂരു: മൈസുരു അര്‍ബന്‍ വികസന അതോറിറ്റി (മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ടിന്റെ തീരുമാനത്തെ അപലപിച്ച് കൊണ്ട് എംഎൽഎമാരുടെ യോഗം ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി.
മുതിര്‍ന്ന എഎല്‍എ ആര്‍.വി. ദേശ്പാണ്ഡെയാണ് പ്രമേയം അവതരിപ്പിച്ചതെന്നും തന്‍വീര്‍ സെയ്ത് പിന്തുണച്ചതായും ഉപമുഖ്യമന്ത്രിയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. സിദ്ധരാമയ്യയെ ഏകകണ്ഠമായി പിന്തുണയ്ക്കാന്‍ പ്രമേയം പാസാക്കി. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്ന് ആരോപിച്ച ഡി.കെ., സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മറ്റുള്ളവരുടെ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും വ്യക്തമാക്കി. സിദ്ധരാമയ്യയ്ക്കെതിരെ പ്രോസിക്യൂഷന്‍ അനുവദിച്ചതിനെതിരായ ഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയില്‍ നിന്ന് ഇളവ് ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശിവകുമാര്‍, ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. നേരത്തെ ആരോപണത്തില്‍ സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ ഹൈക്കോടതി ഇതിന് സ്‌റ്റേ അനുവദിച്ചിരുന്നു. ഗവര്‍ണറുടെ അനുമതിയില്‍ സിദ്ധരാമയ്യയ്‌ക്കെതിരേ ഓഗസ്റ്റ് 29 വരെ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചത്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ, മൈസൂരുവില്‍ 14 പാര്‍പ്പിട സ്ഥലങ്ങള്‍ അനുവദിച്ച് നല്‍കിയതില്‍ അഴിമതിയുണ്ട് എന്നാണ് ആരോപണം.
TAGS: KARNATAKA | MUDA SCAM
SUMMARY: Karnataka mlas supports cm siddaramiah on muda scam
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…