ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ (കെ.എൻ.എസ്.എസ്.) 2024-26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബോർഡ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ആർ. മനോഹര കുറുപ്പ് (ചെയർമാൻ), കെ.വി. ഗോപാലകൃഷ്ണൻ, ജി. മോഹൻ കുമാർ, എൻ.ഡി. സതീഷ് (വൈസ് ചെയർമാൻമാർ), ടി.വി. നാരായണൻ (ജനറൽ സെക്രട്ടറി), എസ്. ഹരീഷ് കുമാർ, സി.ജി. ഹരികുമാർ, എൻ. വാസുദേവൻ നായർ (ജോയിന്റ് ജനറൽ സെക്രട്ടറിമാർ), എൻ. വിജയ് കുമാർ (ഖജാൻജി), എം.പി. പ്രദീപൻ (ജോയിന്റ് ഖജാൻജി) എന്നിവരാണ് ഭാരവാഹികൾ.
തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ് ആർ. മനോഹര കുറുപ്പ്. മത്തിക്കരെ കരയോഗം അംഗം. 2012 മുതൽ കെ എൻ എസ് എസ് ബോർഡ് അംഗം. 2014 മുതൽ ഇപ്പോൾ വരെ ജനറൽ സെക്രട്ടറി. കെ എൻ എസ് എസിനു പുറമെ ജലഹള്ളി അയ്യപ്പ ക്ഷേത്രം പ്രസിഡന്റ്, ശ്രീ അയ്യപ്പ എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് എന്നീ പദവികളിലും പ്രവര്‍ത്തിച്ചിരുന്നു.
ടി വി നാരായണൻ കണ്ണൂർ ഇടയ്ക്കാട് കടമ്പുർ സ്വദേശിയാണ്. 1995 മുതൽ വിവേക് നഗർ കരയോഗത്തിൽ വിവിധ പദവികള്‍ വഹിച്ചിരുന്നു. 2000 മുതൽ കെ എൻ എസ് എസ് ബോർഡ് അംഗം, 2018-22 കാലയളവിൽ വൈസ് ചെയർമാൻ ആയും കെ എൻ എസ് എസ് നു പുറമെ വിവിധ മലയാളി കലാ സാംസ്‌കാരിക സംഘടനകളിലും സജീവമാണ്.
വിജയ് കുമാർ പാലക്കാട് ഒറ്റപ്പാലം സ്വദേശി. 2009 മുതൽ വൈറ്റ്ഫീൽഡ് കരയോഗത്തിന്റെ വിവിധ പദവികള്‍ നിര്‍വഹിച്ചിട്ടുണ്ട്. 2018 മുതൽ ബോർഡ് അംഗം.
കൊല്ലം: കൊല്ലം അഞ്ചലിൽ ഓട്ടോയും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച രണ്ട് യുവതികളും…
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. തൃശൂർ, പാലക്കാട്,…
ബെംഗളുരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ (സിസിഎ) സംഘടിപ്പിക്കുന്ന 33-ാ മത് ക്രിസ്മസ് കാരൾ കരോൾ 14ന് രാവിലെ 8.30ന്…
ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. രണ്ടുകോടിയോളം വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി…
ബെംഗളുരു: ബിന്ദു സജീവിന്റെ ആദ്യ കവിതാസമാഹാരമായ 'ഇരപഠിത്തം'ത്തിന്റെ പ്രകാശനം 14ന് രാവിലെ 10 മണിക്ക് ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടക്കും.…
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…