ബെംഗളൂരു: ശമ്പള കുടിശ്ശിജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ. ഡിസംബര്‍ 31 മുതലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ജോയന്റ് ആക്ഷന്‍ കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്.
36 മാസത്തെ ശമ്പള കുടിശ്ശികയായ 1750 കോടി രൂപയും വിരമിച്ച ജീവനക്കാരുടെ ഡി.എ കുടിശ്ശികയായ 306 കോടിയും അനുവദിക്കുക, 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യം നല്‍കി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പുതുവത്സരത്തലേന്ന് ആരംഭിക്കുന്ന സമരം ആയിരക്കണക്കിന് യാത്രക്കാരെ ബാധിക്കും. കെഎസ്ആർടിസി, ബിഎംടിസി, കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍, നോര്‍ത്ത് വെസ്റ്റേണ്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ എന്നിവയിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും.
2020 മുതല്‍ ശമ്പളം പരിഷ്‌കരിക്കാത്ത ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടും സമരത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി കോര്‍പ്പറേഷന്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി ഗൗരവമുളളത് ആണെന്നും നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജു കഗെ പറഞ്ഞു.
TAGS: KARNATAKA | STRIKE
SUMMARY: KSRTC employees call for indefinite strike in state
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…