Categories: KERALATOP NEWS

നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കില്ല, നടിയുടെ ആവശ്യം കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണം എന്ന നടിയുടെ ആവശ്യം തള്ളി. വിചാരണക്കോടതിയാണ് നടിയുടെ ആവശ്യം തള്ളിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനാം. ഡിസംബർ 12 ന് ആയിരുന്നു കേസ് തുറന്ന കോടതിയിൽ വാ​ദം നടത്തണമെന്ന ആവശ്യം നടി കോടതിയിൽ ഉന്നയിച്ചത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്നകോടതിയിൽ നടത്തണമെന്നും ആണ് അതിജീവിത ആവശ്യപ്പെട്ടത്.

വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമവാദം നടത്തമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചത്.

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. ഷൂട്ടിം​ഗ് കഴിഞ്ഞ് തിരകെ വരികയായിരുന്ന നടിയുടെ കാറിന് പിന്നിൽ വഹാനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ച് കയറി ലൈം​ഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്.

നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം അടുത്തിടെ സുപ്രീകോടതി ജാമ്യം അനുവദിച്ചിരുന്നു.
<BR>
TAGS : ACTRES CASE | DILEEP
SUMMARY : The actress’s attack case will not be heard in open court, the court rejected the actress’s request.

 

 

Savre Digital

Recent Posts

കർണാടകയിൽ ഇനി ഇലക്ട്രിക് കാറുകൾക്ക് റോഡ് ടാക്‌സ് അടയ്ക്കണം

ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…

7 hours ago

നി​തി​ൻ രാ​ജി​ന്റെ കു​ടും​ബ​ത്തി​ന് വീ​ട് വ​ച്ച് ന​ൽ​കും; പാ​ർ​ട്ടി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് എ.​എ. റ​ഹീം

തിരുവനന്തപുരം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന്…

7 hours ago

വേനൽക്കാല തിരക്ക്: നാഗർകോവിൽ – ഷാലിമാർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു

തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…

8 hours ago

ലോക്സഭ സീറ്റുകള്‍ 850 ആക്കും; 273 എണ്ണം സ്ത്രീകൾക്ക്, വനിതാ സംവരണം 2029 മുതൽ

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…

8 hours ago

സൗജന്യ കന്നഡ പഠന ക്ലാസ്

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ  യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന  ക്ലാസുകൾ…

9 hours ago

കേരളസമാജം വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു.  വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…

9 hours ago