LATEST NEWS

ദസറക്കാലത്ത് ശുഭയാത്ര; ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ദസറക്കാലത്ത് ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി. ഈ വര്‍ഷം റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 30% അധിക വരുമാനമാണ് നേടിയത്. ദസറയില്‍ കെഎസ്ആര്‍ടസി 600 ദസറ സ്പെഷ്യല്‍ ബസുകള്‍ നിരത്തിലിറക്കിയിരുന്നു.
മൈസൂരു റൂറല്‍ ഡിവിഷന്‍ 6.2 കോടി രൂപയുടെ അധിക വരുമാനവും മൈസൂരു അര്‍ബന്‍ ഡിവിഷന്‍ 1.7 കോടി രൂപയുടെ അധിക വരുമാനവും നേടി. കഴിഞ്ഞ വര്‍ഷം റൂറല്‍ ഡിവിഷന് 4.8 കോടി രൂപയായിരുന്നു അധിക വരുമാനം. അര്‍ബന്‍ ഡിവിഷന് ഒരു കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്.

മൈസൂരു നഗരം, ചാമുണ്ടി ഹില്‍സ്, മൃഗശാല, ബൃന്ദാവന്‍ ഗാര്‍ഡന്‍സ് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ആളുകള്‍ ഒഴുകിയെത്തലയത്. സാധാരണ ദിവസങ്ങളില്‍ പ്രതിദിനം 3.5 ലക്ഷം പേര്‍ മൈസൂരു സിറ്റി ബസുകളില്‍ യാത്ര ചെയ്യുന്നുണ്ടെങ്കിലും ദസറ ദിവസങ്ങളില്‍ ഇത് 5.5 ലക്ഷമായി ഉയര്‍ന്നു. മൈസൂരു റൂറല്‍ ഡിവിഷന്‍ 350 സ്പെഷ്യല്‍ ബസുകളും ബെംഗളൂരു റൂറല്‍ ഡിവിഷന്‍ 250 ബസുകളും ഉള്‍പ്പെടെ ആകെ 600 ബസുകളാണ് സര്‍വീസ് നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിദിനം ശരാശരി 2.5 ലക്ഷം പേര്‍ മൈസൂരുവിലേക്ക് യാത്ര ചെയ്തിരുന്നു. ഈ വര്‍ഷം വടക്കന്‍ കര്‍ണാടക ജില്ലകളില്‍ നിന്നുള്ളവര്‍ കൂടുതല്‍ മൈസൂരു സന്ദര്‍ശിച്ചു.
SUMMARY: Karnataka RTC reaps double profits at Dussehra season

WEB DESK

Recent Posts

ദൃശ്യാനുഭവമായി ചെട്ടികുളങ്ങര കുത്തിയോട്ടം ബെംഗളൂരുവില്‍  അരങ്ങേറി

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണാട്ടുകര പരദേവതയുടെ തനതു പാരമ്പര്യ കലാ രൂപമായ കുത്തിയോട്ടം ബെംഗളൂരുവില്‍ അരങ്ങേറി.…

25 minutes ago

തെരുവുനായ ആക്രമണം; മദ്രസയില്‍ നിന്നും മടങ്ങിയ അഞ്ചു വയസ്സുകാരിക്ക് പരുക്ക്

തിരുവനന്തപുരം: അഞ്ചു വയസ്സുകാരിയെ ആക്രമിച്ച്‌ തെരുവുനായ. വർക്കലയിലാണ് സംഭവം. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസയില്‍ നിന്നും…

40 minutes ago

പാവങ്ങളുടെ നൂറു വർഷവും മലയാള സാഹിത്യത്തിലെ സ്വാധീനവും- സംവാദം 29 ന്

ബെംഗളൂരു: നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്തോർ യൂഗോവിന്റെ 'പാവങ്ങ'ളുടെ നൂറാം വര്‍ഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം 'പാവങ്ങളുടെ നൂറുവർഷവും…

41 minutes ago

വയനാട്ടിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു

വയനാട്: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലില്‍ പത്രിക പിൻവലിച്ചു.…

1 hour ago

ബെംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക്  കണ്ണീരോടെ വിട

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീരോടെ വിട.…

2 hours ago

ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ…

2 hours ago