KARNATAKA

കേരളത്തിലേക്കുള്ള യാത്രയെയും ബാധിച്ചേക്കും; കർണാടക ആർടിസി ജീവനക്കാർ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്ള യാത്രയെ ഉൾപ്പെടെ സമരം ബാധിച്ചേക്കും. 6 തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. ദീർഘകാലമായി തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.

ജൂലൈ 4ന് മുഖ്യമന്ത്രിയുമായി സംഘടനാ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ഇതിൽ തീരുമാനമാകാത്തതോടെയാണ് കടുത്ത നടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. 2020 ജനുവരി 1 മുതൽ 2023 ഫെബ്രുവരി 28 വരെ സർക്കാർ ശമ്പള കുടിശികയിനത്തിൽ നൽകാനുള്ള 1785 കോടി രൂപ നൽകണം, 25% ശമ്പള വർധന നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ജനുവരിയിൽ കർണാടക ആർടിസി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു. നിലവിൽ കോർപറേഷൻ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെന്നും അതിനാൽ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.

SUMMARY: Karnataka RTC staff to go on strike from August 5.

WEB DESK

Recent Posts

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പ്രതീക്ഷ; കുതിച്ചു കയറി ഓഹരിവിപണി

മുംബൈ: വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍…

2 hours ago

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെത്തുടര്‍ന്ന്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍…

2 hours ago

മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തി; ജാഗ്രത നിര്‍ദേശം

ബെംഗളൂരു: മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. ബെൽത്തങ്ങാടി കൽമഡ്‌ക പജിരഡ്‌ക…

2 hours ago

കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി കുട്ടിക്ക്‌ ദാരുണാന്ത്യം. വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുപ്പിയുടെ മൂടി വിഴുങ്ങിയാണ് നാല് വയസുകാരൻ…

2 hours ago

ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ശരീരമാകെ കുപ്പിക്കൊണ്ട് കുത്തിയ പാടുകൾ

ആറ്റിങ്ങൽ: നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയില്‍ ആസിയയുടെ മകള്‍…

4 hours ago

സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സ്വർണവില ഇന്നും കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും…

5 hours ago