Categories: KARNATAKATOP NEWS

ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

ബെംഗളൂരു: ബിബിഎംപിയെ വിഭാജിക്കുന്നത് ലക്ഷ്യം വെച്ചുള്ള ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ കർണാടക നിയമസഭയിൽ അവതരിപ്പിച്ചു. ബിബിഎംപിയെ പരമാവധി 10 സിറ്റി കോർപ്പറേഷനുകളാക്കി വിഭജിക്കനാണ് ബിൽ നിർദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആഭ്യന്തരം, നഗരവികസനം, ഗതാഗതം, ഊർജം എന്നീ വകുപ്പുകൾ വഹിക്കുന്ന കർണാടക മന്ത്രിമാരും ബെംഗളൂരുവിൽ നിന്നുള്ള മന്ത്രിമാരെ ഉൾപ്പെടുത്തി ബിൽ നിയമമാക്കാൻ പുതിയ കമ്മിറ്റി രൂപീകരിക്കും. ഇവരെക്കൂടാതെ, സിറ്റി കോർപ്പറേഷനുകളുടെ മേയർമാർ, സിറ്റി കോർപ്പറേഷൻ അംഗങ്ങൾ നാമനിർദ്ദേശം ചെയ്യുന്ന ഓരോ സിറ്റി കോർപ്പറേഷനിൽ നിന്നും രണ്ട് അംഗങ്ങൾ വീതാവും പുതിയ കമ്മിറ്റിയുടെ ഭാഗമാകും.

ബെംഗളൂരു ഡെവലപ്‌മെൻ്റ് അതോറിറ്റി കമ്മീഷണർ, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് ചെയർപേഴ്‌സൺ, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെൻ്റ് ലിമിറ്റഡ്, ബെസ്കോം എന്നിവയുടെ മാനേജിംഗ് ഡയറക്ടർമാർ, ബെംഗളൂരു പോലീസ് കമ്മീഷണർ, ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്‌പോർട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അതോറിറ്റി, ചീഫ് ടൗൺ പ്ലാനർ, ജിബിഎയുടെ എൻജിനീയർ-ഇൻ-ചീഫ്, കർണാടക സ്റ്റേറ്റ് ഫയർ ആൻഡ് എമർജൻസി സർവീസസ് ഡയറക്ടർ എന്നിവർ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.

നേരത്തെ കർണാടക മുൻ ചീഫ് സെക്രട്ടറി ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ബിബിഎംപിയെ അഞ്ച് സോണുകളായി വിഭജിക്കാൻ ശുപാർശ ചെയ്തിരുന്നു.

ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള ബിബിഎംപി പുനസംഘടനാ കമ്മിറ്റി, നഗരത്തിൻ്റെ ഭരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് സമർപ്പിച്ചത്. റിപ്പോർട്ടിൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി രൂപീകരിക്കാൻ സമിതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ബിബിഎംപിയുടെ സ്ഥാനത്ത് പത്തോളം പുതിയ കോര്പഷനുകൾ രൂപീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

TAGS: BENGALURU | GREATER BENGALURU GOVERNANCE BILL
SUMMARY: Greater Bengaluru Governance Bill tabled in Karnataka Assembly

Savre Digital

Recent Posts

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

60 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

2 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

2 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

3 hours ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

3 hours ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

4 hours ago