ബെംഗളൂരു: കർണാടകയിൽ വനമേഖലയിൽ കന്നുകാലി മേയ്ക്കുന്നതു വിലക്കേർപ്പെടുത്തി സർക്കാർ. കന്നുകാലികൾ, ആട്, ചെമ്മരിയാട് ഉൾപ്പെടെ വളർത്തുമൃഗങ്ങളുമായി കാടിനുള്ളിൽ പ്രവേശിക്കുന്നതു വിലക്കാൻ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ചാമരാജ് നഗറിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 5 കടുവകളെ വിഷം കൊടുത്തു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് കന്നുകാലി മേയ്ക്കാനെത്തിയ 3 പേർ അറസ്റ്റിലായിരുന്നു.
വളർത്തുമൃഗങ്ങൾ കാട്ടിലെത്തുന്നത് വന്യമൃഗങ്ങൾക്ക് അവശ്യമായ ആഹാരം ലഭിക്കാതിരിക്കാനും ഇവ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാനും ഇടയാക്കുന്നു. വന്യമൃഗങ്ങളിൽ നിന്നും മാരക രോഗങ്ങൾ വളർത്തുമൃഗങ്ങൾക്കു പകരാനും ഇതു കാരണമാകുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
SUMMARY: Karnataka ban cattle grazing in forests.
കൊച്ചി: കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ യൂണിറ്റുകളില്‍ നിന്ന് ബസ് സര്‍വീസുകള്‍ ഒരുക്കി കെ എസ് ആര്‍…
ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗ്ദീപ് ധന്‍കര്‍ രാജിവച്ച പശ്ചാത്തലത്തില്‍ പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ്…
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറി നല്‍കിയതായി പരാതി. പരാതിയുമായി 2 കുടുംബങ്ങളാണ് രംഗത്തുവന്നത്.…
മലപ്പുറം: കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ മുൻ ജനറല്‍ മാനേജറെ അറസ്റ്റ് ചെയ്തു. മുൻ…
കൊല്ലം: കൊല്ലം ശക്തികുളങ്ങര തുറമുഖത്തിനടുത്ത് തീരദേശത്ത് ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ച് ഭാഗികമായി തകര്‍ന്ന് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ്…
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു. 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് തന്റെ വസതിയിലേക്ക്…