LATEST NEWS

കർണാടക ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഇന്ന് മുതൽ

ബെംഗളൂരു: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക ആർടിസി ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഇന്ന് ആരംഭിക്കും. തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി എന്നിവരുമായി ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടു പോകുന്നത്.

2020 ജനുവരി 1 മുതൽ 2023 ഫെബ്രുവരി 28 വരെ സർക്കാർ ശമ്പള കുടിശികയിനത്തിൽ നൽകാനുള്ള 1785 കോടി രൂപ നൽകണം, 25% ശമ്പള വർധന നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

അതിനിടെ പണിമുടക്ക് യാത്രാക്ലേശത്തിനു കാരണമാകാതിരിക്കാൻ സ്വകാര്യ ബസുകളെ പകരം നിരത്തിലിറക്കാൻ കർണാടക ആർടിസി പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. കർണാടക ആർടിസി ബസുകളുടെ നിരക്കിലാകും ഇവ സർവീസ് നടത്തുക. 4000 ബസുകളിൽ ഇത്തരത്തിൽ നിരത്തിലിറക്കുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

SUMMARY: Karnataka transport staff call bus strike from August 5.

WEB DESK

Recent Posts

തെരുവ്നായ ആക്രമണം: ബിബിഎംപിയുടെ എല്ലാ വാർഡിലും നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ലോകായുക്ത

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ എല്ലാ വാർഡുകളിലും നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങാൻ ബിബിഎംപിയോടു ലോകായുക്ത ഉത്തരവിട്ടു.…

16 minutes ago

കോഴിക്കോട് ദേശീയപാതയില്‍ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് ദേശീയപാതയില്‍ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം കത്തിനശിച്ചു. ദേശീയ പാത 66ല്‍ രാമനാട്ടുകര കാക്കഞ്ചേരിയില്‍ വച്ചാണ് വാഹനത്തിന്…

34 minutes ago

ഭിന്നശേഷിക്കാർക്കുള്ള സ്കൂളിൽ വിദ്യാർഥികൾക്കരികിലേക്ക് പുലിയെത്തി; പിടികൂടാൻ കൂട് സ്ഥാപിച്ചു

ബെംഗളൂരു: തുമക്കൂരുവിലെ ബെലഗുംബയിൽ ഭിന്നശേഷിക്കാർക്കുള്ള സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ വിദ്യാർഥികൾക്കരികിലേക്ക് പുലിയെത്തി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നടത്തുന്ന കാഴ്ച,സംസാര…

1 hour ago

മലയാളി ദമ്പതിമാരുടെ പേരിലുള്ള ചിട്ടിതട്ടിപ്പുകേസ്; അന്വേഷണം സിഐഡി ഏറ്റെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി ദമ്പതികൾ പ്രതിയായ കോടിക്കണക്കിന് രൂപയുടെ ചിട്ടിതട്ടിപ്പ് കേസിന്റെ അന്വേഷണം പോലീസിന്റെ സിഐഡി വിഭാഗത്തിന് കൈമാറി. കോടതി…

2 hours ago

ബെംഗളൂരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്; 2 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ നിയമവിരുദ്ധമായി ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ 2 മലയാളികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ എം.എ. ഫയാസ്(31), മുഹമ്മദ് സഫാഫ്…

2 hours ago

ബെംഗളൂരു തുരങ്ക റോഡ്; നിർമാണം ഏറ്റെടുക്കാൻ അദാനിയും ടാറ്റയും രംഗത്ത്

 ബെംഗളൂരു: ഹെബ്ബാൾ-സിൽക്ക്ബോർഡ് 16.75 കിലോമീറ്റർ തുരങ്ക റോഡ് നിർമിക്കാൻ അദാനി ഗ്രൂപ്പും ടാറ്റ പ്രോജക്ട്സും ഉൾപ്പെടെ രാജ്യത്തെ മുൻനിര കമ്പനികൾ…

2 hours ago