ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക് വര്‍മ്മ. ഫെബ്രുവരി 9ന് കട്ടക്കിലെ ബാരാബദി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം ഇന്ന് നാഗ്പുരിൽ വെച്ച് നടക്കും. പരമ്പരയിലെ അവസാന മത്സരം 12ന് അഹമ്മദാബാദിലാണ്. ട്വന്റി20യില്‍ ഇംഗ്ലീഷ് വധത്തിന് നേതൃത്വം നല്‍കിയ പലരും ഏകദിന മത്സരത്തിനുള്ള ടീമിലിടം പിടിച്ചിട്ടില്ല. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നേയുള്ള പരമ്പര വലിയൊരു ഒരുക്കമായി കണ്ടാണ് ഇന്ത്യൻ താരങ്ങൾ പരിശീലനത്തിന് ഏർപ്പെട്ടിരിക്കുന്നത്.
ഏകദിന പരമ്പര അവസാനിക്കുന്നതോടെ ചാമ്പ്യൻസ് ട്രോഫിക്കും തുടക്കമാകും. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടക്കുന്നത്. ഹൈബ്രിഡ് മോഡലിലാണ് ടൂർണമെന്റ് നടക്കുക. രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ്. യശസ്വി ജയ്‌സ്വാള്‍ ആദ്യമായി ഏകദിന ടീമിലിടം പിടിച്ചിട്ടുണ്ട്. വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും ടീമിലുണ്ട്.
TAGS: SPORTS | CRICKET
SUMMARY: Karthik varma appointed as observer for odi against England
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…