ചെന്നൈ: കരൂർ അപകടത്തില്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറിയതായി തമിഴക വെട്രി കഴകം (ടിവികെ) അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കി. 39 പേരുടെ കുടുംബത്തിന് പണം നല്‍കിയെന്ന് ടിവികെ അറിയിച്ചു.
കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓർമയ്‌ക്കായി ഇത്തവണ ദീപാവലി ആഘോഷം ടിവികെയുടെ പേരില്‍ പാടില്ലെന്നും അനുസ്മരണ പരിപാടികള്‍ മതിയെന്ന നിർദേശം വിജയ് അണികള്‍ക്ക് നല്‍കിയെന്നാണ് സൂചന. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്.
വിജയ്‌യെ ആർഎസ്‌എസ് വേഷത്തില്‍ അവതരിപ്പിച്ച് കാരിക്കേച്ചർ പങ്കുവച്ച് ഡിഎംകെ വിഭാഗം രംഗത്തെത്തിയിരുന്നു. കരൂർ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് ഡിഎംകെയുടെ വിമർശനം. 17ന് വിജയ് കരൂരിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. സെപ്തംബർ 27നായിരുന്നു 41 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തം.
SUMMARY: Karur disaster; TVK hands over Rs 20 lakh each in financial assistance
കോഴിക്കോട്:പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പരപ്പാറ ചെരച്ചോറമീത്തല്‍ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്. കോഴിക്കോട്…
തിരുവനന്തപുരം: മധ്യ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ആശ്വാസം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്ന് രണ്ട് പ്രധാന എക്‌സ്പ്രസ്…
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തില്‍ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍…
ധാക്ക: ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ടെർമിനലില്‍ ശനിയാഴ്ച വൻ തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് എല്ലാ വിമാന…
കണ്ണൂർ: കണ്ണൂരില്‍ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം രാജേഷ് പി പി. സംഭവത്തില്‍…